Now loading...
ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 645 പോയിന്റ് അഥവാ 0.79 ശതമാനം ഇടിഞ്ഞ് 80,951.99 ലും നിഫ്റ്റി 204 പോയിന്റ് അഥവാ 0.82 ശതമാനം ഇടിഞ്ഞ് 24,609.70 ലും ക്ലോസ് ചെയ്തു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് കമ്പനികളിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ടെക് മഹീന്ദ്ര, പവർ ഗ്രിഡ്, ഐടിസി, ഹിന്ദുസ്ഥാൻ യൂണിലിവർ, റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി എന്നിവയാണ് ഏറ്റവും പിന്നിലായത്.
ഇൻഡസ്ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, അൾട്രാടെക് സിമന്റ് എന്നിവയാണ് നേട്ടമുണ്ടാക്കിയത്.
സെക്ടര്‍ സൂചിക
സെക്ടര്‍ സൂചികയിൽ നിഫ്റ്റി നിഫ്റ്റി ഐടിയാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. സൂചിക 1.11 ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.33 ശതമാനം ഇടിഞ്ഞെങ്കിലും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.17 ശതമാനം ഉയർന്നു. ഇന്ത്യ വിക്സ് 1.965 ശതമാനം ഇടിഞ്ഞ് 17.526 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ താഴ്ന്ന നിലയിലായിരുന്നു. യൂറോപ്പിലെ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. ബുധനാഴ്ച യുഎസ് വിപണികൾ കുത്തനെ താഴ്ന്നു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 1.37 ശതമാനം കുറഞ്ഞ് ബാരലിന് 64.02 യുഎസ് ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 37 പൈസ ഇടിഞ്ഞ് 85.96 ൽ ക്ലോസ് ചെയ്തു.
Jobbery.in
Now loading...