March 9, 2025
Home » സ്കൂളുകളിൽ കുട്ടികളുടെ ആഘോഷ പരിപാടികൾക്ക് വിലക്ക്

തിരുവനന്തപുരം:പരീക്ഷ കഴിഞ്ഞ് സ്കൂൾ അടയ്ക്കുമ്പോൾ ആഘോഷം വേണ്ട. കർശന നിലപാടുമായി വിദ്യാഭ്യാസ വകുപ്പ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷപരിപാടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കിയിട്ടുണ്ട്. ആഘോഷവേളകളിൽ സ്കൂൾ ക്യാമ്പസിൽ പോലും ലഹരിയെത്തുന്ന സാഹചര്യം പരിഗണിച്ചാണ് നിർദ്ദേശം. കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശേരിയിൽ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും പൊതു വിദ്യാഭ്യാസ വകുപ്പിനെ വെട്ടിലാക്കിയിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതായി പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. ആഘോഷവേളകളിൽ ഇത് വ്യാപകമാകുമെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സ്കൂളുകളിലെ യാത്രയയപ്പ് ആഘോഷങ്ങൾ റദ്ദാക്കാൻ തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *