April 20, 2025
Home » സ്കൂൾ പഠനോപകരണങ്ങൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് ലഭ്യമാക്കാൻ ശ്രമം

തിരുവനന്തപുരം: ഈ വരുന്ന അധ്യയന വർഷം സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ സ്കൂൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി വി.ശിവൻകുട്ടി. 2025-26 അധ്യയന വർഷത്തേയ്ക്ക് ഇന്റന്റ് ചെയ്ത 3299 സൊസൈറ്റികൾ മുഖേനയാണ് സ്കൂളുകൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ഈ സൊസൈറ്റികൾ വഴി തന്നെയാണ് വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ 268, കൊല്ലം 292, പത്തനംതിട്ട 123, ആലപ്പുഴ 261, കോട്ടയം 251, ഇടുക്കി 130, എറണാകുളം 343, തൃശ്ശൂർ 221, പാലക്കാട് 235, മലപ്പുറം 321, കോഴിക്കോട് 334, വയനാട് 68, കണ്ണൂർ 315, കാസർകോട് 137 എന്നിങ്ങനെയാണ് സൊസൈറ്റികളുടെ ജില്ലാതല എണ്ണം.

വിദ്യാർത്ഥിക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും മിതമായ നിരക്കിൽ സൊസൈറ്റികളിൽ നിന്ന് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട യോഗം ഇന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ് അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *