April 22, 2025
Home » സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രഷൻ സമയം നീട്ടി. അപേക്ഷ നൽകാൻ 2024 നവംബർ 5ന് വൈകിട്ട് 5 മണിവരെ സമയം അനുവദിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ ഏതെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ നവംബർ 6,7,8 തീയതികളിൽ മാറ്റം വരുത്താവുന്നതാണ്. നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ 2023 സെപ്റ്റംബർ 26നും 2024 നവംബർ 8നും ഇടയിൽ ലഭിച്ച നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒർജിനൽ സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *