സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ നിയമനം
ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്കുള്ള ഒഴിവുകളില്‍ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ നിയമനം നടത്തുന്നു. അഭിമുഖം ജനുവരി 17 രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍.
യോഗ്യത : പ്ലസ് ടു, ബിരുദം, ബി.ടെക് (ഇലക്ടോണിക്‌സ് / ഇലക്ട്രിക്കല്‍/ സിവില്‍ / കമ്പ്യൂട്ടര്‍ സയൻസ് ) ഡിപ്ലോമ /ഐ റ്റി ഐ (സിവില്‍/ സർവേയർ), നഴ്‌സിംഗ് (ജി എന്‍ എം / ബി എസ് സി) യോഗ്യതയുള്ള പ്രവൃത്തി പരിചയം ഉളളതും ഇല്ലാത്തതുമായ18 നും 40നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും.
ഫോൺ : 0477-2230624, 8304057735
(adsbygoogle = window.adsbygoogle || []).push({});
തൊഴിൽ മേള ജനുവരി 22ന്
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കരിയർ സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, നാലാഞ്ചിറയിൽ വച്ച് ജനുവരി 22ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ജില്ലകളിലെ ഉദ്യോഗാർഥികളെ പങ്കെടുപ്പിക്കുന്ന തൊഴിൽ മേളയിൽ ഐ.ടി, ഓട്ടോമൊബൈൽ, മാനേജ്‌മെന്റ്, ടെക്നിക്കൽ, മാർക്കറ്റിങ്ങ്, ഇൻഷുറൻസ് മുതലായ മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർഥികൾ https://forms.gle/zZ8G8FknBABaApDw7 മുഖേന രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 8590516669, 0471 2533071.
പ്രോജക്ട് സയന്റിസ്റ്റ് ഒഴിവ്
കോട്ടയം: ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിൽ (എസ്.ആർ.ഐ.ബി.എസ്) സൂപ്പർ കമ്പ്യൂട്ടർ സ്ഥാപിക്കുന്ന പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രോജക്ട് സയന്റിസ്റ്റ്-II തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ ഫെബ്രുവരി 12 ന് മുൻപായി അപേക്ഷ നൽകണം. വിശദ വിവരങ്ങൾ https://sribs.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2500200.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
ഏറനാട് താലൂക്കിലെ പൂളമണ്ണ ദേവസ്വത്തിലും പാലക്കാട് കരിങ്കാളികാവ് ക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂളമണ്ണ ദേവസ്വത്തിലേക്കുള്ള അപേക്ഷകള്‍ ജനുവരി 20 വൈകീട്ട് അഞ്ചിനകവും പാലക്കാട് കരിങ്കാളികാവ് ക്ഷേത്രത്തിലേക്കുള്ള അപേക്ഷികള്‍ ജനുവരി 24 വൈകീട്ട് അഞ്ചിനകവും
കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ഡി ബ്ലോക്ക് മൂന്നാം നിലയിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോമിനും മറ്റ് വിശദ വിവരങ്ങളും മലപ്പുറം ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ ലഭിക്കും. അപേക്ഷാഫോം www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 0495 2374547.
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ വയർമാൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായുള്ള ഒരു ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിങ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ട്രേഡിൽ എൻടിസി യും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻഎസി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ അപേക്ഷിക്കാം.
നിയമനത്തിനുള്ള അഭിമുഖം ജനുവരി 20 ന് രാവിലെ 10.15-ന് ഐ.ടി.ഐ ഓഫീസിൽ അസ്സൽ രേഖകളുമായി നേരിട്ട് ഹാജരാകണം.
(adsbygoogle = window.adsbygoogle || []).push({});
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
മടിക്കൈ ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് എസ്.ടി കാറ്റഗറിയില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കൂടിക്കാഴച്ച 20ന് രാവിലെ 10.30ന് മടിക്കൈ ഐ.ടി.ഐയില്‍ നടക്കും. എസ്.ടി കാറ്റഗറിയില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തിലുള്ളവരുടെയും പരിഗണിക്കും.
യോഗ്യത- സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലുളള ത്രിവല്‍സര ഡിപ്ലോമ, ബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഫോണ്‍- 9961659895, 7012508582.
Today's product

