സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ ജോലി നേടാൻ അവസരം

സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ ജോലി നേടാൻ അവസരം

കേരളത്തിൽ താൽക്കാലികമായി ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് ( ഗവ. എഞ്ചിനീയറിംഗ് കോളേജ്, കോട്ടയം) ദിവസ വേതനാ അടിസ്ഥാനത്തിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഡ്രൈവർ കം ക്ലീനർ തസ്തികയിൽ ആളെ ആവശ്യമുണ്ട്.

ഡ്രൈവർ കം ക്ലീനറിനുവേണ്ട യോഗ്യതകൾ
1.ഏഴാംക്ലാസ്സ് പാസ്സായിരിക്കണം. അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത ഉണ്ടായിരിക്കണം.
2.ബാഡ്ജോടുകൂടിയ ഹെവി പാസ്സഞ്ചർ മോട്ടോർ വെഹിക്കിൾ( HPMV) ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. അതോടൊപ്പം തന്നെ 10 വർഷം ഹെവി പാസ്സഞ്ചർ വാഹനം ഓടിച്ചുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
3.കുറഞ്ഞ പ്രായപരിധി 30 വയസ്സ്
4.ഉയർന്ന പ്രായപരിധി 2025 ജൂലൈ 1- ന് 60 വയസ്സ് കവിയരുത്.
5. കെ എസ് ആർ ടി സി / വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. ( ആയതിൻറെ രേഖകൾ ഹാജരാക്കണം).
6.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈവർമാർക്ക് RTO നടത്തുന്ന കോഴ്സുകളിൽ പങ്കെടുത്തിട്ടുള്ളവർക്ക് മുൻഗണന.

7. ഇൻറർവ്യൂവിൽ പങ്കെടുക്കുന്നതിന് 30 ദിവസത്തിനുള്ളിൽ എടുത്ത കാഴ്ചയും കേഴ്വിയും പരിശോധിച്ച് ഒറിജിനൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
8.ഡ്രൈവിംഗിനു ശാരീരികമായി ഫിറ്റ് ആയിട്ടുള്ള ആൾ ആയിരിക്കണം.
ഡ്രൈവർ കം ക്ലീനർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് സർട്ടിഫിക്കറ്റുകൾ DV ലൈസൻസ്( HDV) എന്നിവ സഹിതം 23.06.2025-ന് രാവിലെ പത്തുമണിക്ക്( 10 A.M ) കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.
അന്വേഷണങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് ഫോൺ:0481-2507763, 2506153.

Leave a Reply

Your email address will not be published. Required fields are marked *