Now loading...
This job is posted from outside source. please Verify before any action
സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ അഭിമുഖം
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ / ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ മാർച്ച് 10 ന് അഭിമുഖം നടക്കും. എം ബി ബി എസ് യോഗ്യതയും ടി സി എം സി / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ സ്ഥിര രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
താല്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം മാർച്ച് 10 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
ഫാര്‍മസിസ്റ്റ് നിയമനം കൂടിക്കാഴ്ച്ച 10ന്
ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച മാര്‍ച്ച് 10ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടത്തും.
യോഗ്യത കേരള സര്‍ക്കാര്‍ അംഗീകൃത നഴ്സ് കം ഫാര്‍മസിസ്റ്റ് കോഴ്സ് (എന്‍.സി.പി) അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (സിസിപി). പ്രായപരിധി 18-55. ഹോമിയോപ്പതി മേഖലയിലുള്ള പ്രവൃത്തി പരിചയം അധികയോഗ്യതയായി കണക്കാക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍- 0467- 2206886
Now loading...