March 9, 2025
Home » ഹയർ സെക്കന്ററി അടക്കമുള്ള തുല്യത കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാർച്ച് 10 മുതൽ

തിരുവനന്തപുരം:സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന വിവിധ തുല്യതാ കോഴ്സുകളിലെ പ്രവേശനത്തിന് അവസരം. അടിസ്ഥാന സാക്ഷരത കോഴ്‌സിലേക്കും 4, 7, 10, ഹയർ സെക്കന്ററി ക്ലാസുകളിലെ തുല്യത കോഴ്‌സുകളിലേക്കുമാണ് പ്രവേശനം. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 10 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 30 വരെ രജിസ്ട്രേഷൻ നടത്താം. വിവരങ്ങൾക്ക് http://literacymissionkerala.org സന്ദർശിക്കുക. ഏത് പ്രായക്കാർക്കും അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *