ഹിറ്റ് ആയി ‘പടക്കളം’; കളക്ഷൻ റിപ്പോർട്ട് പുറത്ത് Entertainment News

ന്ദീപ് പ്രദീപ്, ഷറഫുദ്ദീന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പടക്കളം. നവാഗതനായ മനു സ്വരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മെയ് 8 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മൂന്നാം വാരം പിന്നിടാന്‍ ഒരുങ്ങുമ്പോഴും തിയേറ്ററുകളിൽ മികച്ച ഹോള്‍ഡ് ആണ് ചിത്രത്തിന്.

റിലീസിന് ശേഷമുള്ള മൂന്നാമത്തെ ഞായറാഴ്ചയായ ഇന്നലെയും ചിത്രത്തിന് മികച്ച കളക്ഷനുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം 18 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് നേടിയത് 14.84 കോടി ഗ്രോസ് ആണ്. നെറ്റ് കളക്ഷന്‍ 13.24 കോടിയും. 11 ദിവസം കൊണ്ടു തന്നെ ചിത്രം തങ്ങള്‍ക്ക് ലാഭമായെന്ന് നിര്‍മ്മാതാവ് വിജയ് ബാബു നേരത്തെ പറഞ്ഞിരുന്നു.

Also Read: ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ചിത്രം തിയറ്ററുകളിലേക്ക്

ചെറിയ ബജറ്റില്‍ എത്തിയ ചിത്രം യുവ പ്രേക്ഷകരെയാണ് പ്രധാനമായും ലക്ഷ്യമാക്കിയത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ സമീപകാലത്ത് കുറവാണ് എന്നതും പടക്കളത്തിന് ഗുണകരമായി. വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാഫ് (വാഴ ഫെയിം), അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജന അനൂപ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലത്തുന്നു. തിരക്കഥ നിതിൻ സി ബാബു, മനു സ്വരാജ്, സംഗീതം രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം അനു മൂത്തേടത്ത്, എഡിറ്റിംഗ് നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, കലാസംവിധാനം മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നിതിൻ മൈക്കിൾ.

The post ഹിറ്റ് ആയി ‘പടക്കളം’; കളക്ഷൻ റിപ്പോർട്ട് പുറത്ത് appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *