March 12, 2025
Home » ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 15വരെ

തിരുവനന്തപുരം:സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജിൽ ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അഥവാ തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം. ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷനാണ്’ (ഫോൺ: 9142041102) ഈ പ്രോഗ്രാമിന്റെ അംഗീകൃത പഠന കേന്ദ്രം. ഒരു വർഷമാണ് കാലാവധി. ഓൺലൈനിലോ നേരിട്ടോ നടക്കുന്ന തിയറി ക്ലാസുകൾ, നിർബന്ധിത പ്രാക്ടിക്കൽ ക്ലാസുകൾ, ക്ലിനിക്കൽ സന്ദർശനങ്ങൾ, ഇന്റേൺഷിപ് എന്നിവ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെഡിക്കൽ റെക്കോർഡ്സ് ടെക്നിഷ്യൻ, മെഡിക്കൽ കോഡർ, മെഡിക്കൽ ബില്ലിംഗ് ടെക്നിഷ്യൻ, റവന്യൂ സൈക്കിൾ മാനേജർ, ഹെൽത്ത് ഇൻഫർമേഷൻ മാനേജർ, മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനിസ്റ്റ്, ഹെൽത്ത്’ ഡാറ്റ അനലിസ്റ്റ്, മെഡിക്കൽ ബില്ലർ, എ ആർ കോളർ, ഇ എച്ച് ആർ ആൻഡ് ഇ എം ആർ ടെക്നിഷ്യൻ എന്നിങ്ങനെയുള്ള തൊഴിലുകളിൽ പ്രാവീണ്യം ലഭിക്കും.

https://app.srccc.in/register ലിങ്കിലൂടെ അപേക്ഷ ഫെബ്രുവരി 15നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി. ഒ., തിരുവനന്തപുരം-33. ഫോൺ: 0471-2325101, 8281114464. വെബ്സൈറ്റ്: http://srccc.in. മറ്റു മാർഗങ്ങളിലൂടെ അപേക്ഷകൾ സ്വീകരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *