ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം|ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ച് വരെയാണ് അപേക്ഷ
ജില്ലയില്‍ പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി.ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ച് വരെയാണ് അപേക്ഷ നൽകാനുള്ള നീട്ടിയ സമയം. സൈനിക/അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നോ, പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ്, എക്‌സൈസ്, വനം,ജയില്‍ വകുപ്പുകളില്‍ നിന്നോ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം.
(adsbygoogle = window.adsbygoogle || []).push({});
35നും 58നും മദ്ധ്യേ പ്രായമുള്ള എസ്എസ്എല്‍സി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവരുടെ അഭാവത്തില്‍
ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും. വനിതകൾക്ക് 30 ശതമാനം സംവരണമുണ്ടാകും. അപേക്ഷയും പ്രവൃത്തി പരിചയം,യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ,രണ്ട് ഗസറ്റഡ് ഓഫീസര്‍മാരില്‍ നിന്നുള്ള സ്വഭാവ സാക്ഷ്യപത്രം എന്നിവയും ജില്ലാ അഗ്നിശമന സേന ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 203101.
(adsbygoogle = window.adsbygoogle || []).push({});
അപ്രന്റിസ്ഷിപ്പ് മേള ഓഗസ്റ്റ് 11ന്
കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 മുതല്‍ 12.30 വരെ കെഎംഎം ഗവ ഐടിഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കും.
ഐടിഐ ട്രേഡുകൾ വിജയിച്ചവരും സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റീസ്ഷിപ്പ് പരിശീലനം നേടാൻ താത്പര്യമുള്ളവരുമായ ഉദ്യോഗാർഥികൾക്കും പരിശീലനം നല്കാൻ സന്നദ്ധരായ സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. ഫോണ്‍: 9947866966, 04936 205519.