January 9, 2025
Home » ഹോണ്ട-നിസാന്‍ ലയന ചര്‍ച്ച ചൈനീസ് ഭീഷണിയെ നേരിടാന്‍ Jobbery Business News

ഹോണ്ട മോട്ടോര്‍ കമ്പനിയും നിസാനും ലയന ചര്‍ച്ചകള്‍ ഊര്‍ജിതമാക്കാനുള്ള പ്രധാന കാരണം ചൈനയെന്ന് വിലയിരുത്തല്‍. ചൈനീസ് കമ്പനിയായ ബിവൈഡി നിര്‍മ്മിക്കുന്ന ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ കുതിച്ചുയരുന്ന ജനപ്രീതി ജാപ്പനീസ് കമ്പനികളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ചേക്കാം. ഒരു കാലത്ത് ഉയര്‍ന്ന നിലവാരമുള്ള കാറുകളുടെ ദാതാക്കളെന്ന നിലയില്‍ ആസ്വദിച്ചിരുന്ന മുന്‍നിര സ്ഥാനം അലങ്കരിച്ചിരുന്ന ജപ്പാന്‍ ബിവൈഡിയെപ്പോലുള്ള കമ്പനികള്‍ ഇല്ലാതാക്കുകയാണ്. ”ഹോണ്ടയെയും നിസാനെയും നോക്കുമ്പോള്‍, അവര്‍ക്ക് കുറച്ച് കാലമായി വിപണി നഷ്ടപ്പെടുകയാണ്,” മാക്വാരി സെക്യൂരിറ്റീസ് കൊറിയ ലിമിറ്റഡിന്റെ അനലിസ്റ്റായ ജെയിംസ് ഹോംഗ് പറഞ്ഞു.

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ നിസ്സാന്‍ ചൈനയില്‍ നിര്‍മിച്ചത് 779,756 കാറുകളാണ്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനത്തിന്റെ പകുതിയോളമാണ് ഇത്. സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് അനലിസ്റ്റ് അരിഫുമി യോഷിദയുടെ അഭിപ്രായത്തില്‍, യോകോഹാമ ആസ്ഥാനമായുള്ള സ്ഥാപനം ചെലവ് ചുരുക്കല്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്.

ഫാക്ടറികള്‍ അടച്ചുപൂട്ടുമെന്നും ചൈനയില്‍ ശേഷി 20 ശതമാനം കുറയ്ക്കുമെന്നും ഹോണ്ട ജൂലൈയില്‍ പറഞ്ഞിരുന്നു. കൂടുതല്‍ വെട്ടിക്കുറയ്ക്കല്‍ സംബന്ധിച്ച് കാര്‍ നിര്‍മ്മാതാവ് പ്രാദേശിക പങ്കാളികളുമായി ചര്‍ച്ച നടത്തുകയാണെന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷിന്‍ജി അയോമ കഴിഞ്ഞ മാസം പറഞ്ഞു.

കൂടുതല്‍ വിശാലമായി പറഞ്ഞാല്‍, 2018 അവസാനത്തോടെ മുന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഘോസനെ അറസ്റ്റുചെയ്ത് പുറത്താക്കിയത് മുതല്‍ നിസ്സാന്‍ പ്രക്ഷുബ്ധാവസ്ഥയിലാണ്. ഒന്നിലധികം മാനേജ്മെന്റ് ഷേക്കപ്പുകളും കാലഹരണപ്പെട്ട ഉല്‍പ്പന്ന നിരയും വിപണി മൂല്യമനുസരിച്ച് ജപ്പാനിലെ അഞ്ചാമത്തെ വലിയ വാഹന നിര്‍മ്മാതാവായി. മൂല്യം 10.2 ബില്യണ്‍ ഡോളറായി ചുരുങ്ങി.

തായ്വാന്‍ ആസ്ഥാനമായുള്ള ഫോക്സ്‌കോണ്‍ കമ്പനിയില്‍ ഓഹരി ഏറ്റെടുക്കുന്നതിനായി നിസാനെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ലയന ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള ശ്രമങ്ങള്‍ ത്വരിതഗതിയിലാകുകയായിരുന്നു.

ജപ്പാനില്‍ ഒന്നാമത് ടൊയോട്ട നയിക്കുന്ന വിപണിയാണ്. നിസാനും ഹോണ്ടയും ചേര്‍ന്നുള്ള ഉല്‍പ്പാദനം പോലും ടൊയോട്ടയെ മറികടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ചൈന പ്രേമം ഉണ്ടാകുന്നത്. ഇചിനുപുറമേ ടെസ്ലയും ജാപ്പനീസ് കമ്പനികള്‍ക്ക് ഭീഷണിയാണ്.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ മാത്രമല്ല ചൈനയില്‍ കഷ്ടപ്പെടുന്നത്. 5 ബില്യണ്‍ ഡോളറിന്റെ ചാര്‍ജുകളും എഴുതിത്തള്ളലുകളും ജനറല്‍ മോട്ടോഴ്സ് കമ്പനി നേരിടുന്നു. ബിഎംഡബ്ല്യു, മെഴ്സിഡസ് എന്നിവയ്ക്കൊപ്പം ജര്‍മ്മനിയുടെ ഫോക്സ്വാഗണ്‍ എജിയും സാങ്കേതിക പ്രവണതകളില്‍ പിന്നിലായതിന് ശേഷം ഇന്ന് ബുദ്ധിമുട്ടുകയാണ്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ നിസ്സാന്‍ 3.2 ദശലക്ഷം വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പ്രതിവര്‍ഷം 5 ദശലക്ഷം യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവിനേക്കാള്‍ വളരെ കുറവാണ്. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *