Now loading...
തിരുവനന്തപുരം:കേന്ദ്ര-സംസ്ഥാന സർവകലാശാലകളിലേക്കും സ്വയംഭരണ കോളേജുകളിലേക്കുമുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET-PG) പരീക്ഷയ്ക്ക് ഫെബ്രുവരി ഒന്നുവരെ അപേക്ഷ നൽകാം മാർച്ച് 13മുതൽ ദേശീയ തലത്തിൽ പരീക്ഷ നടക്കും. രാജ്യത്ത് 312 നഗരങ്ങളിൽ പരീക്ഷ നടത്തും. കേരളത്തിലെ 14 ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഇന്ത്യക്ക് പുറത്ത് 27 നഗരങ്ങളിലും പരീക്ഷ എഴുതാം.
കോഴ്സുകൾ, വിഷയങ്ങൾ, അനുസൃതമായ ചോദ്യപേപ്പറുകൾ പരീക്ഷക്കായി തെരഞ്ഞെടുക്കാം. കോഴ്സുകളും ചോദ്യപേപ്പർ കോഡുകളും വെബ്സൈറ്റിലുണ്ട്. പരീക്ഷ വിജ്ഞാപനം https://exams.ntaonline.in/CUET-PG/ ൽ ലഭ്യമാണ്. സിയുഇടി-പിജി പരീക്ഷയിൽ ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന സർവകലാശാലകൾ, കോളേജുകൾ എന്നിവയുടെ വിവരങ്ങളും കോഴ്സുകളുടെ പൂർണ്ണ വിവരവും കോഴ്സുകൾക്ക് വേണ്ട യോഗ്യത മറ്റു മാനദണ്ഡങ്ങൾ എന്നിവയും വെബ്സൈറ്റ് വഴി ലഭിക്കും. സയൻസ്, ഹ്യൂമാനിറ്റീസ്, ഭാഷാ വിഷയങ്ങൾ, മാനേജ്മെന്റ്, നിയമം, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, കമ്പ്യൂട്ടർ സയൻസ്/ഐടി/ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്രിമിനോളജി, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫോറൻസിക് സയൻസ്, നാനോ സയൻസ്, അപ്ലൈഡ് ആർട്സ്, ഫൈൻ ആർട്സ്, ഡാൻസ്,യോഗ, മ്യൂസിക്, തിയറ്റർ, ഡേറ്റ സയൻസ്/സൈബർ സെക്യൂരിറ്റി, കെമിക്കൽ, സിവിൽ, ടെക്സ്റ്റൈൽ എൻജിനീയറിങ്, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, സ്പോർട്സ്, ഫിസിക്കൽ എജുക്കേഷൻ, പബ്ലിക് ഹെൽത്ത് അടക്കം ഒട്ടേറെ വിഷയങ്ങളും കോഴ്സുകളും പരീക്ഷക്കും പഠനത്തിനുമായി തെരഞ്ഞെടുക്കാം.
Now loading...