Now loading...
തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 1008 പോയിന്റുകളുമായി തൃശ്ശൂർ ജില്ല ജേതാക്കൾ. പാലക്കാടിനെ ഒരു പോയിന്റിന് പിന്നിലാക്കിയാണ് തൃശ്ശൂർ സ്വർണ്ണകപ്പ് നേടിയത്. 26 വർഷങ്ങൾക്ക് ശേഷമാണ് തൃശ്ശൂർ കപ്പ് നേടുന്നത്. 1007 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും
1003 പോയിന്റുകളുമായി കണ്ണൂർ മൂന്നാം സ്ഥാനവും നേടി. 1000 പോയിന്റോടെ കോഴിക്കോട് നാലാം സ്ഥാനം നേടി. കലോത്സവത്തിന്റെ സമാപന സമ്മേളനം വൈകിട്ട് 5ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സിനിമ താരങ്ങളായ ടോവിനോ, ആസിഫ് ആലി അടക്കമുള്ളവർ പങ്കെടുക്കും.
Now loading...