KSRTC യുടെ സ്വിഫ്റ്റിൽ ജോലി |KSRTC-SWIFT Driver 2026 Apply Now
KSRTC യുടെ സ്വിഫ്റ്റിൽ ജോലി ആഗ്രഹിക്കുന്നവർക്ക് തിരുവനന്തപുരം ജില്ലാ പരിധിയിലെ ബസ് സർവീസുകൾക്കായി KSRTC-SWIFT കമ്പനി പുറപ്പെടുവിച്ച വനിതാ ഡ്രൈവർ കം കണ്ടക്ടർ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു
അടിസ്ഥാന വിവരങ്ങൾ
തസ്തിക: വനിതാ ഡ്രൈവർ കം കണ്ടക്ടർ (താൽക്കാലികം – കരാർ അടിസ്ഥാനത്തിൽ).
അപേക്ഷ ആരംഭിക്കുന്നത്: 2026 ജനുവരി 08, രാവിലെ 10:00 മണി മുതൽ
അവസാന തീയതി: 2026 ജനുവരി 21, വൈകുന്നേരം 05:00 മണി വരെ.
(adsbygoogle = window.adsbygoogle || []).push({});
യോഗ്യത/വിഭാഗം/ വിശദാംശങ്ങൾ
വിദ്യാഭ്യാസ യോഗ്യത:
പത്താം തരം (SSLC) അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം.
ലൈസൻസ്:സാധുവായ ഹെവി പാസഞ്ചർ വെഹിക്കിൾ (HPV) അല്ലെങ്കിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ലൈസൻസ് ഉണ്ടായിരിക്കണം.
പ്രായപരിധി (LMV): കുറഞ്ഞത് 20 വയസ്സ്, പരമാവധി 30 വയസ്സ്.
പ്രായപരിധി (HPV): കുറഞ്ഞത് 20 വയസ്സ്, പരമാവധി 45 വയസ്സ്.
ശാരീരിക ക്ഷമത: പാസഞ്ചർ വാഹനം ഓടിക്കാൻ പ്രാപ്തരായ ആരോഗ്യവതികൾ ആയിരിക്കണം
വേതനവും ജോലി സമയവും
ദിവസ വേതനം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715/- രൂപ.
അധിക വേതനം: 8 മണിക്കൂറിന് ശേഷമുള്ള ഓരോ അധിക മണിക്കൂറിനും 130/- രൂപ വീതം ലഭിക്കും.
മറ്റ് ആനുകൂല്യങ്ങൾ: ഇൻസെന്റീവ്, അലവൻസുകൾ, ബാറ്റ എന്നിവ അധികമായി ലഭിക്കും.
ജോലി സമയം: രാവിലെ 5 മണിക്കും രാത്രി 10 മണിക്കും ഇടയിൽ ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
പ്രധാന നിബന്ധനകൾ
സെക്യൂരിറ്റി ഡെപ്പോസിറ്റ്: തെരഞ്ഞെടുക്കപ്പെടുന്നവർ 30,000/- രൂപ പലിശരഹിത സെക്യൂരിറ്റി ഡിപ്പോസിറ്റ് കെട്ടിവെക്കേണ്ടതും 200 രൂപയുടെ മുദ്രപത്രത്തിൽ കരാർ ഒപ്പിടേണ്ടതുമാണ്.
LMV ലൈസൻസ് ഉള്ളവർ: ഇവർ 2 വർഷത്തിനുള്ളിൽ HPV ലൈസൻസ് എടുക്കണം. ഈ കാലയളവിൽ കണ്ടക്ടറായി ജോലി ചെയ്യണം. കൂടാതെ 30,000 രൂപയുടെ ബോണ്ടും സമർപ്പിക്കണം.
ഡ്യൂട്ടി വ്യവസ്ഥ: മാസത്തിൽ കുറഞ്ഞത് 16 ഡ്യൂട്ടികൾ നിർബന്ധമായും ചെയ്തിരിക്കണം
ക്ലിയറൻസ് സർട്ടിഫിക്കറ്റ്: ജോലിയിൽ പ്രവേശിച്ച് 10 ദിവസത്തിനകം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ഹാജരാക്കണം.
പരിശീലനം: ഡ്രൈവർ/കണ്ടക്ടർ പരിശീലനം നൽകുന്നതാണ്. ഇതിനുള്ള ഫീസ് സെക്യൂരിറ്റി ഡിപ്പോസിറ്റിൽ നിന്ന് ഈടാക്കും
തിരഞ്ഞെടുപ്പ് പ്രക്രിയകൾ
എഴുത്തു പരീക്ഷ.
ഡ്രൈവിംഗ് ടെസ്റ്റ്.
ഇന്റർവ്യൂ.
ഓൺലൈൻ വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ അല്ലാതെയോ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ഔദ്യോഗിക വെബ്സൈറ്റ്: അപേക്ഷകർ www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്.
(adsbygoogle = window.adsbygoogle || []).push({});
സമയപരിധി: 2026 ജനുവരി 21, വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിച്ചിരിക്കണം.
പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.
Today's product

