Now loading...
ഇന്ത്യന്‍ ബാങ്കില്‍ ഓഫീസ് അസിസ്റ്റന്റ് അവസരങ്ങൾ
ഇന്ത്യന്‍ ബാങ്കില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ റിക്രൂട്ട്മെന്റ് നടക്കുന്നു. ആകെ 02 ഒഴിവുകളാണുള്ളത്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്പര്യമുള്ളവര് ജൂലൈ 16ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
ഇന്ത്യന്‍ ബാങ്കില്‍ ഓഫീസ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. ആകെ 02 ഒഴിവുകള്‍.
പ്രായപരിധി ഉദ്യോഗാര്‍ഥികള്‍ 22 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
(adsbygoogle = window.adsbygoogle || []).push({});
യോഗ്യത ബി എസ് ഡബ്ല്യു, ബി എ, അല്ലെങ്കില്‍ ബി.കോം എന്നിവയില്‍ ബിരുദം നേടിയിരിക്കണം.
അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. അക്കൗണ്ടിംഗില്‍ അടിസ്ഥാന അറിവുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ട്.
ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്ത് മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.
പ്രാദേശിക ഭാഷയില്‍ സംസാരിക്കുന്നതിലും എഴുതുന്നതിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
ഇംഗ്ലീഷ് പ്രാവീണ്യം അഭികാമ്യമാണ്.
എം എസ് ഓഫീസ് (വേഡ്, എക്സല്‍), ടാലി, ഇന്റര്‍നെറ്റ് ഉപയോഗം എന്നിവയില്‍ പ്രാവീണ്യം നേടിയിരിക്കണം.
പ്രാദേശിക ഭാഷയിലെ ടൈപ്പിംഗ് കഴിവുകള്‍, ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യാനുള്ള കഴിവ, എന്നിവ അധിക നേട്ടമായി കണക്കാക്കും.
സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം.
ശമ്പളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,000 മുകളില്‍ ലഭിക്കും.
(adsbygoogle = window.adsbygoogle || []).push({});
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കുക. ശേഷം അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ത്യന്‍ ബാങ്കിന്റെ അഡ്രസിലേക്ക് അയക്കുക.
അപേക്ഷിക്കേണ്ട രീതി, അപേക്ഷ ഫോം എന്നിവ ചുവടെ നല്കുന്നു. സംശയങ്ങള്‍ക്ക് ചുവടെ നല്കിയ വിജ്ഞാപനം കാണുക
Now loading...