ടൂറിസം വകുപ്പിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരങ്ങൾ New

ടൂറിസം വകുപ്പിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

ടൂറിസം വകുപ്പിന്റെ ഗുരുവായൂർ ഗവ. ഗസ്റ്റ് ഹൗസിൽ താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ പരമാവധി ഒരു വർഷം കാലയളവിലേക്ക് നിയമിക്കുന്നതിനു യോഗ്യരായ അപേക്ഷകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 

ഫുഡ് & ബിവറേജ് സ്റ്റാഫ്
പ്രീ-ഡിഗ്രി/10+2 പാസ്.
കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരു വർഷത്തെ ഫുഡ് & ബിവറേജ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ നിന്ന് ഒരു വർഷ ഡിപ്ലോമ.2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ വെയ്റ്റർ/ബട്ടർ/ക്യാപ്റ്റൻ ആയി 2 വർഷ പരിചയം.
ഹൗസ് കീപ്പിങ് സ്റ്റാഫ്
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത.കേരള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ നിന്ന് ഒരു വർഷ/പിജി ഡിപ്ലോമ.2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ ഹൗസ് കീപ്പിങിൽ 6 മാസ പരിചയം.
ജോലി കുക്ക്
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത.കേരള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ നിന്ന് കുക്കറി/ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷ ഡിപ്ലോമ.
2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ കുക്ക്/അസിസ്റ്റന്റ് കുക്ക് ആയി 2 വർഷ പരിചയം.
അസിസ്റ്റന്റ് കുക്ക്
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത.കേരള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ കുക്ക്/അസിസ്റ്റന്റ് കുക്ക് ആയി 1 വർഷ പരിചയം.

റിസപ്ഷനിസ്റ്റ്
പ്രീ-ഡിഗ്രി/10+2 പാസ്.കേരള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്/റിസപ്ഷനിസ്റ്റ് ആയി 2 വർഷ പരിചയം.
കിച്ചൺ മേട്ടി
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത.കേരള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ കുക്ക്/അസിസ്റ്റന്റ് കുക്ക് ആയി 1 വർഷ പരിചയം.
താല്പര്യമുള്ളവർ www.keralatourism.gov.in എന്ന വെബ്സൈറ്റിൽ പോയി റിക്രൂട്ട്മെന്റ് സെക്ഷനിൽ നിന്ന് ഗുരുവായൂർ ഗവ. ഗസ്റ്റ് ഹൗസ് പോസ്റ്റിനുള്ള ഫോം ഉപയോഗിക്കാം.

The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakulam 682011.
എന്ന വിലാസത്തിലേക്ക് അയക്കുക. അല്ലെങ്കിൽ ഓഫീസ് സമയത്ത് (9:30 AM മുതൽ 5:00 PM വരെ) നേരിട്ട് സമർപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *