മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലാബ് അസിസ്റ്റന്റ്|Junior Lab Assistant Recruitment 733/2025 Apply Now
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് (Junior Lab Assistant) തസ്തികയിലേക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (KPSC) അപേക്ഷ ക്ഷണിച്ചു.
വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസം (Medical Education)
തസ്തിക: ജൂനിയർ ലാബ് അസിസ്റ്റന്റ് (Junior Lab Assistant).
കാറ്റഗറി നമ്പർ: 733/2025
ശമ്പളം: 27,900 – 63,700/-
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 04.02.2026, ബുധനാഴ്ച രാത്രി 12 മണി വരെ.
(adsbygoogle = window.adsbygoogle || []).push({});
യോഗ്യത വിവരങ്ങൾ
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഐശ്ചിക വിഷയങ്ങളായി (Optionals) പഠിച്ച് പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു കോഴ്സ് അല്ലെങ്കിൽ തത്തുല്യ പരീക്ഷകൾ വിജയിച്ചിരിക്കണം.
അല്ലെങ്കിൽ VHSE (MLT) പാസ്സായിരിക്കണം.
നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും ഉയർന്ന യോഗ്യതകളും പരിഗണിക്കുന്നതാണ്.
പ്രായപരിധി വിവരങ്ങൾ
18 മുതൽ 36 വയസ്സ് വരെ.
ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)
പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും (OBC) നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
അപേക്ഷിക്കുന്ന രീതി
രജിസ്ട്രേഷൻ: കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) നടത്തിയ ശേഷം മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
അപേക്ഷ സമർപ്പിക്കൽ: ഇതിനകം രജിസ്റ്റർ ചെയ്തവർക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം തസ്തികയുടെ നോട്ടിഫിക്കേഷൻ ലിങ്കിലെ ‘Apply Now’ ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.
പരമാവധി ഷെയർ ചെയ്യുക
Today's product

