അങ്കണവാടി ഹെൽപ്പേർ, ആയ,ഡ്രൈവര്‍, സെക്യൂരിറ്റി, ടെക്നീഷ്യന്‍ തുടങ്ങിയ ഒഴിവുകൾ
ആയ തസ്തികയില്‍ താല്‍ക്കാലിക നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലപ്പുഴ പുന്നപ്രയില്‍ വാടക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ‘ആയ’ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി ജനുവരി 19 വൈകിട്ട് നാല് മണി.
(adsbygoogle = window.adsbygoogle || []).push({});
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 വയസിനു മുകളില്‍ പ്രായമുള്ള പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ രേഖകള്‍ സഹിതം സീനിയര്‍ സൂപ്രണ്ട്, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പുന്നപ്ര, വാടക്കല്‍ പി ഒ 688003 ആലപ്പുഴ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 9497727049 (രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ)
അപേക്ഷ ക്ഷണിച്ചു
കോട്ടയം: വനിതാ ശിശുവികസന വകുപ്പ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 20-ാം വാർഡിലും സമീപ വാർഡുകളിലുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി 21 ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. ഫോൺ: 9188959694, 9495706151.
ഡ്രൈവര്‍, സെക്യൂരിറ്റി ഒഴിവ്
കുമ്പഡാജെ പഞ്ചായത്തിലും ബഡ്‌സ് സ്‌കൂളിലും ഒഴിവുള്ള ഡ്രൈവര്‍ തസ്തികയിലേക്കും ബഡ്‌സ് സ്‌കൂളില്‍ ഒഴിവുള്ള സെക്യൂരിറ്റി തസ്തികയിലേക്കും ജീവനക്കാരെ നിയമിക്കുന്നു. ഡ്രൈവര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 21ന് രാവിലെയും സെക്യൂരിറ്റി തസ്തികയിലുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷവും നടക്കും. അപേക്ഷകര്‍ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.
ഫോണ്‍- 9496049705.
(adsbygoogle = window.adsbygoogle || []).push({});
ടെക്നീഷ്യന്‍ നിയമനം
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ വിമുക്ത ഭടന്മാരായ ടെക്നീഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 19.
ഫോണ്‍- 04994 256860.
Today's product

