മത്സ്യഫെഡ് ഒ.ബി.എം സർവീസ് സെന്ററുകളിൽ മെക്കാനിക്കുകളെ നിയമിക്കുന്നു
മത്സ്യഫെഡ് ഒ.ബി.എം സർവീസ് സെന്ററുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും മത്സ്യത്തൊഴിലാളികൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമായി മെക്കാനിക്കുകളെ നിയമിക്കുന്നു. ഐ.ടി.ഐ ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ് ട്രേഡുകളിൽ യോഗ്യതയുള്ളവർക്കും ഒ.ബി.എം സർവീസിംഗിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
(adsbygoogle = window.adsbygoogle || []).push({});
നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്ക് ഈ മേഖലയിൽ പത്ത് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. കൂടാതെ ഹൈഡ്രോളിക് പ്രസിങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
താൽപര്യമുള്ളവർ വ്യക്തിഗത വിവരങ്ങളും യോഗ്യത തെളിയിക്കുന്ന പകർപ്പുകളും സഹിതം ജനുവരി 21-ന് വൈകുന്നേരം നാല് മണിക്ക് മുൻപായി തപാലിലൂടെയും നേരിട്ടും അപേക്ഷകൾ സ്വീകരിക്കും.
വിലാസം: മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, വളഞ്ഞവഴി ബീച്ച്, അമ്പലപ്പുഴ, ആലപ്പുഴ-688005.
ഫോൺ: 04772241597 .
(adsbygoogle = window.adsbygoogle || []).push({});
2.യോഗ ഇൻസ്ട്രക്ടർ: അഭിമുഖം 24 ന്
രാമങ്കരി ഗ്രാമ പഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അർഹരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 24 രാവിലെ 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഭിമുഖത്തിന് ഹാജരാക്കണം.
ഫോൺ: 0477-2706632.
3.അഗ്നിവീര്‍വായു റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു
അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ എയര്‍ഫോഴ്സിലേക്കുള്ള അഗ്നിവീര്‍ വായു സേനയിലേക്ക് റിക്രുട്ട്മെന്റ് നടത്തുന്നു. ഫെബ്രുവരി ഒന്ന് രാത്രി 11 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2006 ജനുവരി ഒന്ന് മുതല്‍ 2009 ജുലൈ ഒന്നുവരെയുള്ള തീയതികളില്‍ ജനിച്ച യോഗ്യരും അവിവാഹിതരുമായ സ്ത്രീ-പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യതകള്‍ക്കും വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും വേണ്ടി https://iafrecruitment.edcil.co.in/ സന്ദര്‍ശിക്കുക.
Today's product

