January 12, 2025
Home » ആഗോള വിപണികൾ അസ്ഥിരമായി, ആഭ്യന്തര സൂചികകളും ജാഗ്രത പാലിക്കും Jobbery Business News

അമേരിക്കൻ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തിയപ്പോൾ ആഗോള വിപണികൾ അസ്ഥിരമായി. യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഫലത്തിനും ഈ ആഴ്ച പുറത്ത് വരുന്ന യുഎസ് ഫെഡ് നിരക്ക് തീരുമാനത്തിനും മുന്നോടിയായി വാൾസ്ട്രീറ്റ് സൂചികകൾ താഴ്ന്നു. ഏഷ്യൻ ഓഹരികളും ഇന്ന് തുടക്ക വ്യാപാരത്തിൽ നഷ്ടത്തിലാണ്.

ഗിഫ്റ്റ് നിഫ്റ്റി 24,065 ലെവലിലാണ് വ്യാപാരം ചെയ്യുന്നത്, നിഫ്റ്റി ഫ്യൂച്ചറിൻറെ മുൻ ക്ലോസിൽ നിന്ന് ഏകദേശം 50 പോയിൻറുകളുടെ ഇടിവ്. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ഒരു നെഗറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു.

ഇന്ത്യൻ ഓഹരി വിപണി ഇന്നലെ കനത്ത വിൽപ്പനയ്ക്ക് സാക്ഷ്യം വഹിച്ചു. നിഫ്റ്റിയും സെൻസെക്സും ഒരു ശതമാനത്തിലധികം താഴ്ന്നു. നിഫ്റ്റി 50 സൂചിക 1.27 ശതമാനം ഇടിഞ്ഞ് 23,995.35 പോയിൻറിൽ ക്ലോസ് ചെയ്തു.ബിഎസ്ഇ സെൻസെക്‌സ് 1.18 ശതമാനം ഇടിഞ്ഞ് 78,782.24 പോയിൻറിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ

ഏഷ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം നടക്കുന്നു. ജപ്പാനിലെ നിക്കി 0.68% ഉയർന്നപ്പോൾ ടോപിക്‌സ് 0.33% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 0.67% ഇടിഞ്ഞപ്പോൾ കോസ്ഡാക്ക് 0.25% ഉയർന്നു. ഹോങ്കോങ്ങിൻറെ ഹാംഗ് സെങ് സൂചിക ഫ്യൂച്ചറുകൾ അല്പം ഉയർന്ന ഓപ്പണിംഗ് സൂചിപ്പിച്ചു.

ഗിഫ്റ്റ് നിഫ്റ്റി

ഗിഫ്റ്റ് നിഫ്റ്റി നിലവിൽ 24,065 ലെവലിലാണ് വ്യാപാരം ചെയ്യുന്നത്.

വാൾ സ്ട്രീറ്റ്

പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനും ഫെഡറൽ നയത്തിനും മുന്നോടിയായി യുഎസ് ഓഹരി വിപണി തിങ്കളാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.

ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 257.59 പോയിൻറ് അഥവാ 0.61 ശതമാനം ഇടിഞ്ഞ് 41,794.60 ലും എസ് ആൻറ് പി 16.11 പോയിൻറ് അഥവാ 0.28 ശതമാനം ഇടിഞ്ഞ് 5,712.69 ലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 59.93 പോയിൻറ് അഥവാ 0.33 ശതമാനം താഴ്ന്ന് 18,179.98 ൽ ക്ലോസ് ചെയ്തു.

എൻവിഡിയ ഓഹരി വില 0.48% ഉയർന്നപ്പോൾ ഇൻറൽ ഓഹരികൾ 2.93% ഇടിഞ്ഞു. ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പ് 12.37 ശതമാനവും മാരിയറ്റ് ഇൻറർനാഷണൽ ഓഹരികൾ 1.59 ശതമാനവും കോൺസ്റ്റലേഷൻ എനർജി 12.46 ശതമാനവും ഇടിഞ്ഞു.

പ്രതിരോധവും പിന്തുണയും

നിഫ്റ്റി

പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,234, 24,352, 24,543

പിന്തുണ: 23,852, 23,733, 23,542

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 51,615, 51,780, 52,047

പിന്തുണ: 51,082, 50,918, 50,651

പുട്ട്-കോൾ അനുപാതം

വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 1.07 ലെവലിൽ നിന്ന് നവംബർ 4 ന് 0.85 ആയി കുറഞ്ഞു.

ഇന്ത്യ വിക്സ്

അസ്ഥിരത മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഭയ സൂചകമായ ഇന്ത്യ വിക്സ് 15.90 ലെവലിൽ നിന്ന് 16.69 ലെത്തി.

വിദേശ നിക്ഷേപക സ്ഥാപനങ്ങൾ

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ തിങ്കളാഴ്ച 4,329 കോടി രൂപയുടെ അറ്റ വിൽപ്പനക്കാരായി മാറി. ആഭ്യന്തര 2936 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

എണ്ണ വില

ഉൽപ്പാദനം വർധിപ്പിക്കാനുള്ള പദ്ധതികൾക്ക് ഒപെക് കാലതാമസം വരുത്തുകയും മിഡിൽ ഈസ്റ്റിൽ പിരിമുറുക്കം രൂക്ഷമാകുകയും ചെയ്തതിനെത്തുടർന്ന് തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില ഏകദേശം 3% ഉയർന്നതിന് ശേഷം സ്ഥിരത കൈവരിച്ചു.

ബ്രെൻറ് ക്രൂഡ് ഓയിൽ ബാരലിന് 2.71% ഉയർന്ന് 75.08 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇൻറർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 0.10% കുറഞ്ഞ് 71.40 ഡോളറിലെത്തി.

സ്വർണ്ണ വില

യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നിക്ഷേപകർ വലിയ വാതുവെപ്പിൽ നിന്ന് വിട്ടുനിന്നതിനാൽ സ്വർണ വില സ്ഥിരമായിരുന്നു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,734.71 ഡോളറിലെത്തി, യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.1 ശതമാനം കുറഞ്ഞ് 2,743.40 ഡോളറിലെത്തി.

രൂപ

തിങ്കളാഴ്ച രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 84.11 എന്ന നിലയിലെത്തി.

ഇന്ന് ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ

ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ടൈറ്റൻ കമ്പനി, ഗെയിൽ ഇന്ത്യ, പിബി ഫിൻടെക്, ഓയിൽ ഇന്ത്യ, ബർഗർ പെയിൻറ്‌സ്, ഇക്ലർക്‌സ് സർവീസസ്, മണപ്പുറം ഫിനാൻസ്, മാൻകൈൻഡ് ഫാർമ, മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്, ആപ്‌റ്റസ് വാല്യു ഹൗസിംഗ് ഫിനാൻസ്, സിസിഎൽ പ്രോഡക്‌ട്‌സ്, ഫോർട്ടിസ് മലർ ഹോസ്പിറ്റൽസ്, ജെകെ ടികാർ ഹോസ്പിറ്റൽസ് , റെയ്മണ്ട് ലൈഫ്‌സ്റ്റൈൽ, എസ്‌ജെവിഎൻ, സുന്ദ്രം ഫാസ്റ്റനേഴ്‌സ്, ടിംകെൻ ഇന്ത്യ, ത്രിവേണി എഞ്ചിനീയറിംഗ്, വാരി റിന്യൂവബിൾ ടെക്‌നോളജീസ്, വണ്ടർല ഹോളിഡേയ്‌സ് എന്നിവ

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചർ

ഗോൾഡ്മാൻ സാക്‌സും നോമുറയും ബൾക്ക് ഡീലുകളിലൂടെ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചറിലെ ഓഹരികൾ ഏറ്റെടുത്തു.

ഡിക്സൺ ടെക്നോളജീസ്

ഇലക്ട്രോണിക് ഹാർഡ്‌വെയർ നിർമ്മാതാക്കളായ ഡിക്‌സൺ ടെക്‌നോളജീസ്, ഐടി ഹാർഡ്‌വെയർ ഉൽപ്പന്നങ്ങൾക്കുള്ള ഘടകങ്ങൾ നിർമ്മിക്കുന്നതിനായി ഡിക്‌സൺ ടെലിടെക്കിൻറെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി സംയോജിപ്പിച്ചതായി അറിയിച്ചു.

ഹീറോ മോട്ടോകോർപ്പ്

നവരാത്രി ആരംഭിച്ച് 32 ദിവസത്തെ ഉത്സവ കാലയളവിൽ റെക്കോർഡ് റീട്ടെയിൽ കൈവരിച്ചതായി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് അവകാശപ്പെട്ടു.

ജെകെ പേപ്പർ

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 129 കോടി രൂപയുടെ അറ്റാദായം ജെകെ പേപ്പർ റിപ്പോർട്ട് ചെയ്തു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1683 കോടി രൂപയാണ്.

റെയ്മണ്ട്

രണ്ടാം പാദത്തിൽ റെയ്മണ്ട് 59 കോടി രൂപ അറ്റാദായം നേടി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1045 കോടി രൂപയാണ്.

അമര രാജ എനർജി

അമര രാജ എനർജി രണ്ടാം പാദത്തിൽ 241 കോടി രൂപ അറ്റാദായം നേടി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 3136 കോടി രൂപയാണ്.

എബിബി ഇന്ത്യ

ജൂലൈ-സെപ്റ്റംബർ കാലയളവിൽ എബിബി ഇന്ത്യ 440 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2912 കോടി രൂപയാണ്.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *