January 12, 2025
Home » സ്വര്‍ണവില വീണ്ടും ട്രാക്കിലേക്ക്; പവന് 80 രൂപയുടെ വര്‍ധന Jobbery Business News

വിലവര്‍ധനവ് സ്വര്‍ണം മറന്നുതുടങ്ങി എന്ന് കരുതിയെങ്കില്‍ തെറ്റി.  സ്ഥാനത്ത് തുടര്‍ച്ചയായി മൂന്നുദിവസം തിരിച്ചിറങ്ങിയ സ്വര്‍ണവിലക്ക് ഇന്ന് നേരിയ വര്‍ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 7365 രൂപയും പവന് 58920 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.

കഴിഞ്ഞയാഴ്ച തുടര്‍ച്ചയായി റെക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില പവന് 60000 എന്ന കടമ്പയും ഉടന്‍ കടക്കും എന്ന പ്രതീതി ജനിപ്പിച്ചിരുന്നു. അതിനുശേഷമാണ് വിലകുറഞ്ഞത്.

ഇപ്പോള്‍ വീണ്ടും സ്വര്‍ണം അതിന്റെ യഥാര്‍ത്ഥ നിറം പുറത്തെടുക്കുകയാണ്. വില വര്‍ധന വീണ്ടും പ്രതീക്ഷിക്കാം എന്ന സൂചനയാണ് വിപണിയില്‍നിന്ന് ലഭിക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് അഞ്ചു രുപ ഉയര്‍ന്ന് 6070 രൂപയിലാണ് ഇന്ന് വ്യാപാരം മുന്നോട്ടു പോകുന്നത്. വെള്ളിമാത്രം വിലവ്യത്യാസമില്ലാതെ പിടിച്ചു നിന്നു. ഗ്രാമിന് 102 രൂപയിലാണ് വ്യാപാരം. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *