Skip to content Skip to footer

Kerala Co-Operative Bank Recruitment സഹകരണ ബാങ്കുകളിൾ ജോലി നേടാം;CSEB 2026 Apply Now

Share this Job

സഹകരണ ബാങ്കുകളിൾ ജോലി നേടാം;CSEB 2026 Apply Now

വീടിനു അടുത്തുള്ള സഹകരണ ബാങ്കുകളിൾ ജോലി നേടാം;CSEB 2026 Apply Now


 

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (CSEB) 2026 കേരളത്തിലെ വിവിധ ജില്ലകളിലുള്ള സഹകരണ ബാങ്കുകളിലേക്ക് നിരവധി ജോലി ഒഴിവിൽ അപേക്ഷ ക്ഷണിച്ചു
 
ഒഴിവുള്ള തസ്തികകൾ (Posts):
 
ഈ വിജ്ഞാപനത്തിലൂടെ വിവിധ സഹകരണ ബാങ്കുകളിലേക്കും സംഘങ്ങളിലേക്കും താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
 
 
  • സെക്രട്ടറി (Secretary) – വിജ്ഞാപന നമ്പർ: 8/2026
  • അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ് (Assistant Secretary/Chief Accountant) – വിജ്ഞാപന നമ്പർ: 9/2026
  • ജൂനിയർ ക്ലർക്ക് (സൂപ്പർ ഗ്രേഡ്) (Junior Clerk – Super Grade Bank) – വിജ്ഞാപന നമ്പർ: 10/2026
  • ജൂനിയർ ക്ലർക്ക് (സ്പെഷ്യൽ ഗ്രേഡ്) (Junior Clerk – Special Grade Class I Bank) – വിജ്ഞാപന നമ്പർ: 11/2026
  • ജൂനിയർ ക്ലർക്ക് (ക്ലാസ് II മുതൽ ക്ലാസ് VII വരെ) (Junior Clerk – Class II to Class VII) – വിജ്ഞാപന നമ്പർ: 12/2026.
  • സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (System Administrator) – വിജ്ഞാപന നമ്പർ: 13/2026.
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ (Data Entry Operator) – വിജ്ഞാപന നമ്പർ: 14/2026.
 
ജൂനിയർ ക്ലർക്ക് / കാഷ്യർ (Junior Clerk / Cashier)
 
വിദ്യാഭ്യാസ യോഗ്യത:SSLC അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
കൂടാതെ JDC (Junior Diploma in Cooperation) അല്ലെങ്കിൽ HDC (Higher Diploma in Cooperation) അല്ലെങ്കിൽ HDC & BM വിജയിച്ചിരിക്കണം.
 
അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള B.Com (Co-operation) ബിരുദം.
അല്ലെങ്കിൽ സഹകരണം ഒരു വിഷയമായി പഠിച്ച ബിരുദം (ഉദാ: BSc Agriculture with Cooperation).
ശമ്പളം: ഏകദേശം ₹18,000 മുതൽ ₹50,000+ വരെ (ബാങ്കിന്റെ ക്ലാസിഫിക്കേഷൻ അനുസരിച്ച് വ്യത്യാസപ്പെടും).
 
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (Data Entry Operator)
 
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള Data Entry/Computer Application സർട്ടിഫിക്കറ്റ് (ഉദാ: PGDCA).
ശമ്പളം: ഏകദേശം 17,000 മുതൽ 45,000+ വരെ.
 
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (System Administrator)
 
വിദ്യാഭ്യാസ യോഗ്യത:B.Tech (CS / IT / Electronics & Communication) അല്ലെങ്കിൽ MCA / MSc Computer Science.
ശമ്പളം: ഏകദേശം 25,000 മുതൽ 70,000+ വരെ.
 
സെക്രട്ടറി / അസിസ്റ്റന്റ് സെക്രട്ടറി (Secretary / Assistant Secretary)
 
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാല ബിരുദവും HDC/HDC & BM അല്ലെങ്കിൽ B.Com (Co-operation).
ഉയർന്ന തസ്തികകളിലേക്ക് നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയം കൂടി ആവശ്യമാണ്.
ശമ്പളം: ഏകദേശം 30,000 മുതൽ 90,000+ വരെ.
 
അപേക്ഷാ ഫീസ്:
 
ജനറൽ / OBC: ഒരു തസ്തികയ്ക്ക് 150. (അധികമായി അപേക്ഷിക്കുന്ന ഓരോ തസ്തികയ്ക്കും 50 വീതം).
SC/ST: ഒരു തസ്തികയ്ക്ക് ₹50. (അധികമായി അപേക്ഷിക്കുന്ന ഓരോ തസ്തികയ്ക്കും 50 വീതം).
 
പ്രധാന തീയതികൾ:
 
വിജ്ഞാപനം പ്രസിദ്ധീകരിച്ചത്: 2026 മാർച്ച് 5.
അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി: 2026 മാർച്ച് 5.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഏപ്രിൽ 4.
 
 
അപേക്ഷിക്കേണ്ട വിധം:
 
ഉദ്യോഗാർത്ഥികൾ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
 
നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ‘One Time Registration’ ലോഗിൻ ഉപയോഗിച്ച് അപേക്ഷിക്കാം. പുതുതായി അപേക്ഷിക്കുന്നവർ ആദ്യം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
 
 
പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.

Apply Here

Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW