Skip to content Skip to footer

കോളജ് ഓഫ് ഒക്യൂപേഷണൽ തെറാപ്പിയിൽ അവസരങ്ങൾ.

Share this Job

കോളജ് ഓഫ് ഒക്യൂപേഷണൽ തെറാപ്പിയിൽ അവസരങ്ങൾ.
കോളജ് ഓഫ് ഒക്യൂപേഷണൽ തെറാപ്പിയിൽ അസിസ്റ്റന്റ് പ്രൊഫസർ, ക്ലിനിക്കൽ സൂപ്പർവൈസർ നിയമനങ്ങളാണ് നടക്കുന്നത്. താൽപര്യമുള്ളവർ മാർച്ച് 23ന് മുൻപായി ഇമെയിൽ മുഖേന അപേക്ഷിക്കണം. 

തസ്തികയും ഒഴിവുകളും 
നിഷിൽ അസിസ്റ്റന്റ് പ്രൊഫസർ, ക്ലിനിക്കൽ സൂപ്പർവൈസർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 02.
പ്രായപരിധി
ക്ലിനിക്കൽ സൂപ്പർവൈസർ  45 വയസ് വരെയാണ് പ്രായപരിധി. പ്രായം 2026 ജനുവരി 01 അടിസ്ഥാനമാക്കി കണക്കാക്കും. 
അസിസ്റ്റന്റ് പ്രൊഫസർ  50 വയസുവരെ പ്രായമുള്ളവർക്ക് അവസരം. പ്രായം 2026 ജനുവരി 01 അടിസ്ഥാനമാക്കി കണക്കാക്കും. 
യോഗ്യത
ക്ലിനിക്കൽ സൂപ്പർവൈസർ ( ഒക്യുപേഷണൽ തെറാപ്പി)
ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദം, പ്രവൃത്തിപരിചയം ആവശ്യമില്ല.
അസിസ്റ്റന്റ് പ്രൊഫസർ
ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബിഒടി പഠനശേഷം, പ്രശസ്തമായ സ്ഥാപനത്തിൽ ക്ലിനിക്കൽ/അധ്യാപന രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
ശമ്പളം
ക്ലിനിക്കൽ സൂപ്പർവൈസർ ( ഒക്യുപേഷണൽ തെറാപ്പി)  തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 32,550 ശമ്പളമായി ലഭിക്കും. 
അസിസ്റ്റന്റ് പ്രൊഫസർ  തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 70,000 ശമ്പളമായി ലഭിക്കും. 
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ നിഷിന്റെ ഒഫീഷ്യൽ വെബ്സെെറ്റ് മുഖേന വിശദവിവരങ്ങൾ അറിയുക. അപേക്ഷകൾ മാർച്ച് 23 വൈകുന്നേരം 5 മണിക്ക് മുമ്പായി nishhr@nish.ac.in എന്ന വിലാസത്തിലേക്ക് ഇമെയിലായി അയയ്ക്കണം. ഇമെയിലിന്റെ subject line “545NISH/ Clinical Supervisor – Occupational Therapy” എന്ന് രേഖപ്പെടുത്തണം.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW