January 12, 2025
Home » യുപിഎസ്‌സി എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷ 2025: അപേക്ഷ 22വരെ മാത്രം

തിരുവനന്തപുരം:2025ൽ നടക്കുന്ന യുപിഎസ്‌സി എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി. അപേക്ഷ നവംബര്‍ 22 വരെ സമർപ്പിക്കാം. എന്‍ജിനീയറിങ് സർവീസസ് പ്രിലിമിനറി പരീക്ഷ 2025 ജൂണ്‍ 8നും മെയിന്‍ പരീക്ഷ ഓഗസ്റ്റ് 10നുമാണ് നടക്കുക. ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സർവീസിലെ ഇലക്ട്രിക്കല്‍, സിവിൽ, മെക്കാനിക്കല്‍, സിഗ്‌നല്‍ ആന്റ് ടെലികമ്യൂണിക്കേഷന്‍, സ്‌റ്റോര്‍സ് സബ് കേഡറുകളിലെ നിയമനങ്ങൾ ഇനി എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷ വഴിയാണ് നടത്തുക. പരീക്ഷയ്ക്ക് നേരത്തെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് http://upsc.gov.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *