Kerala Jobs in Malappuram, Ernakulam & Trivandrum
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള താനൂര്‍ പ്രതീക്ഷാ ഭവനിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ , ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികകളിലേക്കാണ് നിയമനം.
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ നിയമനത്തിന് എട്ടാം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത.
പ്രായപരിധി 50 വയസ്സ്. ഭിന്നശേഷി മേഖലയില്‍ പരിശീലനം ലഭിച്ചവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയ്ക്ക് എ.എന്‍.എം കോഴ്‌സ് വിജയിക്കണം. 50 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷി പരിചരണത്തില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും അപേക്ഷയും സഹിതം മെയ് 20-ന് ഉച്ചയ്ക്ക് രണ്ടിന് തവനൂര്‍ പ്രതീക്ഷാ ഭവന്‍ ഓഫീസ് ഹാളില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 0494 2699050.
ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം 22 മുതല്‍
വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ് – കാറ്റഗറി നമ്പര്‍: 603/2024) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം മെയ് 22-ന് ആരംഭിക്കും. മലപ്പുറം സിവില്‍ സ്റ്റേഷനിലെ പി.എസ്.സി ജില്ലാ ഓഫീസിലാണ് അഭിമുഖം. അര്‍ഹരായവര്‍ക്ക് അറിയിപ്പ് എസ്.എം.എസ് ആയും പ്രൊഫൈല്‍ വഴിയും നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത്, നിര്‍ദ്ദേശിച്ചിട്ടുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് എത്തണം.
സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാർ ഒഴിവ്
എറണാകുളം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ഷീ ജിം ട്രെയ്നറുടെ ഒഴിവുണ്ട്. പ്ലസ്ടുവോ തത്തുല്യ യോഗ്യതയും ഫിസിക്കൽ എജുക്കേഷനിൽ ഡിപ്ലോമയും ജിം ഇൻസ്ട്രക്ടർ ആയി രണ്ടുവർഷം പ്രവർത്തി പരിചയവുമാണ് യോഗ്യത. 18 മുതൽ 40 വയസ്സ് വരെയുള്ള വനിതകൾക്ക് അപേക്ഷിക്കാം. എറണാകുളം ജില്ലയിൽ നിന്ന് യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് 20ന് മുൻപ് പരിധിയിലുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
യൂണിവേഴ്സിറ്റി കോളേജിൽ അഭിമുഖം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2026 – 27 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 15 രാവിലെ 11 ന് നടക്കും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം മേയ് 15 രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
Today's product

