Skip to content Skip to footer

റെയിൽവേയിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ

Share this Job

റെയിൽവേയിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ.

റെയിൽവേയിൽ യുവാക്കൾക്കും ടെക്നിക്കൽ വിദ്യാഭ്യാസമുള്ളവർക്കുമായി സുവർണാവസരം. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ ഛത്തീസ്ഗഢിലെ റായ്പൂർ ഡിവിഷനിൽ ആകെ 1644 ട്രേഡ് അപ്രന്റീസ് പദവികളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.കൂടുതൽ വായിക്കുക.

അപേക്ഷിക്കേണ്ട സ്ഥലം: ഡിആർഎം ഓഫീസ്, വാഗൺ റിപ്പയർ ഷോപ്പ്, റായ്പൂർ ഡിവിഷൻ
അപേക്ഷാ രീതി : ഓൺലൈൻ
അവസാന തീയതി: ജൂൺ 4.
ഒഴിവുള്ള ട്രേഡുകൾ (തിരഞ്ഞെടുത്തവ)
വെൽഡർ (ഗ്യാസും ഇലക്ട്രിക്കും)
ടേണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ
സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്, ഹിന്ദി)
ഹെൽത്ത് & സാനിറ്ററി ഇൻസ്പെക്ടർ
കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ്.
മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ
മെക്കാനിക് റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ്.
ബ്ലാക്സ്മിത്ത്, ഹാമർമാൻ
മേസൺ, പൈപ്പ് ഫിറ്റർ, ആശാരി, പെയിന്റർ
ഇലക്ട്രോണിക്സ് മെക്കാനിക്.
യോഗ്യതാ മാനദണ്ഡം:
വിദ്യാഭ്യാസം: ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് 50% മാർക്കോടെ SSLC/10- ക്ലാസ് പാസായിരിക്കണം.
ടെക്നിക്കൽ യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ITI (NCVT/SCVT അംഗീകൃതം) പൂർത്തിയാക്കിയിരിക്കണം.
പ്രായപരിധി വിവരങ്ങൾ.
കുറഞ്ഞ പ്രായം: 15 വയസ്സ്.
കൂടിയ പ്രായം: 24 വയസ്സ്.
(വിഭാഗങ്ങൾക്ക് സർക്കാർ. നിയമപ്രകാരം ഇളവ് ലഭിക്കും).
തിരഞ്ഞെടുപ്പ് പ്രക്രിയ:
യോഗ്യതാ പരീക്ഷയിലെ (10-ാം ക്ലാസ് & ITI) മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് ഉണ്ടാക്കും.
തുടർന്ന് വൈദ്യപരിശോധന ഉണ്ടായിരിക്കും.
അപേക്ഷിക്കാനുള്ള ഔദ്യോഗിക വെബ്സൈറ്റ്:
www.secr.indianrailways.gov.in
അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവ്വം വായിക്കുക. യോഗ്യത, പ്രായം, ട്രേഡ്, റിസർവേഷൻ എന്നിവയിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now