നോർക്ക റൂട്ട്സ് വഴി വിവിധ യോഗ്യതയിൽ അവസരങ്ങൾ.
കേരള സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സംരംഭമായ നോർക്ക റൂട്ട്സ്, വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് മുൻപന്തിയിലാണ്. ജർമ്മനിയിലെ വിവിധ ആശുപത്രികളിലേക്ക് യോഗ്യരായ നഴ്സുമാരെ നിയമിക്കുന്നതിനായി ‘വർക്ക് ഇൻ ഹെൽത്ത്, ജർമ്മനി’ പദ്ധതിയിൽ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
ഒഴിവുകളുടെ വിവരങ്ങൾ.
1) ഒഴിവുകളുടെ എണ്ണം: 100
2) സ്ഥാനം: നഴ്സ് /.
ആവശ്യമായ യോഗ്യതകൾ.
3) നഴ്സിങ്ങിൽ ബിരുദമോ പോസ്റ്റ് ബേസിക് ബാച്ച്ലേഴ്സ്. ഡിഗ്രിയോ ആയിരിക്കണം.
ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (INC) രജിസ്ട്രേഷൻ നിർബന്ധമാണ്.
പ്രവൃത്തിപരിചയം.
കുറഞ്ഞത് 2 വർഷത്തെ ബെഡ് സൈഡ് പേഷ്യന്റ് കെയർ പരിചയം ആവശ്യമാണ്.
താഴെപ്പറയുന്ന വാർഡുകളിലെ പരിചയത്തിന് മുൻഗണന:
1) ICU (ഐ സി യു).
2) മെഡിക്കൽ സർജിക്കൽ വാർഡ്.
3) ഓങ്കോളജി വാർഡ്.
4) ന്യൂറോളജി വാർഡ്.
5) ജീറിയാട്രിക് വാർഡ്.
6) പ്രൈവറ്റ് വാർഡ്.
മറ്റ് അഡൾട്ട് ഇൻപേഷ്യന്റ് വാർഡുകൾ
ശ്രദ്ധിക്കുക: പീഡിയാട്രിക് അല്ലെങ്കിൽ നിയോനാറ്റോളജി പരിചയം മാത്രമുള്ളവരെ പരിഗണിക്കുന്നതല്ല.
പ്രായപരിധി.
2026 മെയ് 31-ന് 36 വയസ്സിൽ കവിയരുത്.
മറ്റ് നിബന്ധനകൾ
അപേക്ഷിക്കുന്ന സമയത്ത് ജർമ്മൻ ഭാഷാ പരിജ്ഞാനം നിർബന്ധമല്ല.
ജർമ്മൻ ഭാഷയിൽ B1 അല്ലെങ്കിൽ B2 യോഗ്യത ഇതിനകം നേടിയവർക്കും, നോർക്ക ട്രിപ്പിൾ വിൻ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കും അപേക്ഷിക്കേണ്ടതില്ല.
അഭിമുഖങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക്:
A1 മുതൽ B2 വരെ സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം ലഭിക്കും.
B1 ലെവൽ മുതൽ താമസവും ഭക്ഷണവും സൗജന്യമായിരിക്കും.
Today's product

