റബര്‍ വില ഇടിവിനിടയില്‍ ഉല്‍പാദന ചിലവ് കുത്തനെ ഉയര്‍ന്നത് മുന്‍ നിര്‍ത്തി ഷീറ്റ് വില്‍പ്പന നിര്‍ത്തി വെക്കാന്‍ കാര്‍ഷിക കൂട്ടായ്മ നീക്കം തുടങ്ങി. റബര്‍ വില കിലോ 200 ലേയ്ക്ക് ഉയരും വരെ ചരക്ക് പിടിക്കാന്‍ റബര്‍ ഉല്‍പാദനസംഘങ്ങളുടെ ദേശീയ കൂട്ടായ്മയാണ് കര്‍ഷകരോട് ആഹ്വാനംചെയ്തത്. ഉല്‍പാദകര്‍ ഈ നീക്കത്തോട് എത് വിധം പ്രതികരിക്കുമെന്നത് വരുംദിനങ്ങളില്‍ വിപണികളിലേയ്ക്കുള്ള ഷീറ്റ് നീക്കത്തില്‍ നിന്നും വ്യക്തമാക്കും. നവം്ബര്‍ രണ്ടാംപകുതിയില്‍ രാത്രി താപനില താഴുന്നത് മരങ്ങള്‍ കൂടുതല്‍ പാല്‍ ചുരത്താന്‍ അവസരം ഒരുക്കും. ഉല്‍പാദനം ഉയരുന്നതിനിടയില്‍ ചരക്ക് വില്‍പ്പനയ്ക്ക് ഇറക്കാതെ പിടിച്ചുവെക്കാന്‍ വന്‍കിട തോട്ടങ്ങള്‍ക്കാവുമെങ്കിലും ചെറുകിട കര്‍ഷകര്‍ വില്‍പ്പനക്കാരായി തുടരാനാണ് സാധ്യത. ഒരാഴ്ച്ചയില്‍ കൂടുതല്‍ വിപണിയില്‍ നിന്നുവിട്ടു നില്‍ക്കുക പ്രയോഗികമല്ലെന്ന് ഒരു വിഭാഗം ഉല്‍പാദകര്‍. സംസ്ഥാനത്തെ മുഖ്യവിപണികളില്‍ നാലാംഗ്രേഡ് കിലോ 182 രൂപയില്‍ സ്റ്റെഡിയായി വിപണനം നടന്നു.
അന്താരാഷ്ട്ര കൊക്കോവില ഉയര്‍ന്നു. യൂറോപ്യന്‍ യൂണിയന്‍ കൊക്കോ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് ഊഹക്കച്ചവടക്കാര്‍ അവധിവ്യാപാരത്തില്‍ വില്‍പ്പനകള്‍ തിരിച്ചുപിടിക്കാന്‍ തിടുക്കം കാണിച്ചു. ന്യൂയോര്‍ക്കില്‍ കൊക്കോവില 8084 ഡോളറില്‍ നിന്നും ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയായ 8776 ഡോളറിലേയ്ക്ക് കയറി. രാജ്യാന്തര മാര്‍ക്കറ്റിലെ ഉണര്‍വ് കണ്ട് ഇന്ത്യന്‍ ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍ കേരളത്തിലെ വിപണികളിലേയ്ക്ക് ശ്രദ്ധതിരിച്ചു.പിന്നിട്ട രണ്ടാഴ്ച്ചക്കിടയില്‍ കൊക്കോസംഭരണത്തിന് ഉത്സാഹിക്കാതെ അകന്ന് മാറിയ ചോക്ലേറ്റ് നിര്‍മ്മാതാക്കളുടെ തിരിച്ചുവരവ് ഉല്‍പ്പന്നവില ഉയര്‍ത്തി. കൊക്കോയെ ഇതിനകം600 -650ലേയ്ക്ക് ഉയര്‍ന്നു.
ഏലക്കവില 11 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. വിളവെടുപ്പിനിടയില്‍ ആഭ്യന്തര വിദേശ ഡിമാന്റ്് ശക്തമായത് ഉല്‍പ്പന്നം നേട്ടമാക്കി. ഇറക്കുമതി സാധ്യത ഒഴിഞ്ഞുമാറിയതും വിദേശഓര്‍ഡര്‍ സാധ്യതകളുംഏലക്കവിലയില്‍ കുതിച്ചുചാട്ടത്തിന് അവസരം ഒരുക്കാം. ശരാശരി ഇനങ്ങളുടെ വില 2899 രൂപയിലെത്തി. വിളവെടുപ്പ് സജീവമെങ്കിലും വാങ്ങലുകാരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ചരക്ക് ഇറങ്ങുന്നില്ല. മികച്ചയിനങ്ങള്‍ കിലോ3380 രൂപയില്‍ കൈകമാറി. മൊത്തം 43,078 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 42,384 കിലോഏലക്കയുടെ ഇടപാടുകള്‍ നടന്നു.
Jobbery.in