Skip to content Skip to footer

മിൽമയിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

Share this Job

മിൽമയിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് (KCMMF)ന്  അവസരം. സെയില്‍സ് ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. അവസാന തീയതി ജൂണ്‍ 17.

തസ്തികയും ഒഴിവുകളും
കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് (KCMMF) ല്‍ സെയില്‍സ് ഓഫീസര്‍, കരാര്‍ നിയമനം. ആകെ രണ്ട് ഒഴിവുകളാണുള്ളത്. 
പ്രായപരിധി
35 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
യോഗ്യത
എംബിഎ, അഞ്ച് വര്‍ഷത്തെ എഫ്.എം.സി.ജി സെയില്‍സ് പരിചയം. 
മികച്ച സെയില്‍സ് പരിചയം വേണം. 
ട്രേഡ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് മേഖലയില്‍ എക്‌സ്പീരിയന്‍സ്. 
മറ്റ് യോഗ്യതകള്‍
ബിസിനസ് വിതരണം കൃത്യമായി വിശകലനം ചെയ്യുക. 
ഡിസ്ട്രിബ്യൂഷന്‍ വര്‍ധിപ്പിക്കുക. 
സെയില്‍സ് പങ്കാളികള്‍ക്ക് പിന്തുണ നല്‍കുക.
ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കുക. 
ഡിസിഷന്‍ മേക്കിങ്, പ്രോബ്ലം സോള്‍വിങ് കഴിവുകള്‍ ഉണ്ടായിരിക്കണം. 
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 3.5 മുതല്‍ 4.8 ലക്ഷംവരെ വാര്‍ഷിക ശമ്പളം ലഭിക്കും. കൂടെ ഡിഎ, ടിഎ, സിടിസി എന്നിവയും ഉണ്ടായിരിക്കും. 
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്നും, റിക്രൂട്ട്‌മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക. മില്‍മ സെയില്‍സ് ഓഫീസര്‍ വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കുക. 
തുടര്‍ന്ന് തന്നിരിക്കുന്ന ഫോം മുഖേന അപേക്ഷ പൂര്‍ത്തിയാക്കുക.  
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now