ദിവസ വേതനം 730 രൂപയിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ജോലി നേടാം| CET TVM Job Vacancy Apply Now
ദിവസ ശമ്പളത്തിൽ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ജോലി നേടാം
കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൻഡ്രം ബസ് ഡ്രൈവർ കം ക്ലീനർ താൽക്കാലിക തസ്തികയിൽ 179 ദിവസത്തേയ്ക്ക് ദിവസ വേതനം 730/- രൂപ നിരക്കിൽ ജോലി നോക്കുന്നതിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ നൽകിയിരിക്കുന്ന യോഗ്യത ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും വായിച്ചു മനസ്സിലാക്കി അപേക്ഷിക്കാം.
ബസ് ഡ്രൈവർ കം ക്ലീനർ
▪️യോഗ്യത : ഏഴാം ക്ലാസ്സ് പാസ്സ്.
Heavy Duty Vehicle License with Badge 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
▪️മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന പ്രകാരമുളള കാഴ്‌ച, കേൾവി എന്നിവ ഉണ്ടായിരിക്കണം.
▪️വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ഓടിച്ച് പരിചയം ഉളളവർക്ക് മുൻഗണന.
▪️ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് മുൻപ് ശിക്ഷാനടപടികൾക്ക് വിധേയരായവർ ആകരുത്
താൽപ്പര്യമുളളവർ അപേക്ഷാ ഫോമിൻറെ മാതൃക ചുവടെ നൽകിയിരിക്കുന്ന നിന്ന് ഡൗൺ ലോഡ് ചെയ്ത് യഥാവിധി പൂരിപ്പിച്ച് യോഗ്യതകൾ തെളിയിയ്ക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 20.11.2024 ബുധനാഴ്‌ച രാവിലെ 10.00 മണിക്ക് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.