പ്ലസ് ടു ഉള്ളവർക്ക് കേരള പോലീസ് – പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാം
വകുപ്പ്: കേരള പോലീസ്
തസ്തികയുടെ പേര്: പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ
ശമ്പള സ്കെയിൽ: ₹31,100 – ₹66,800
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിക്കുന്ന ഒഴിവുകൾ
നിയമന രീതി: നേരിട്ടുള്ള നിയമനം (സംസ്ഥാന തലം)
പ്രായപരിധി വിവരങ്ങൾ
20 മുതൽ 32 വയസ്സ് വരെ.
(ജനനത്തീയതി: 02.01.1994 മുതൽ 01.01.2006 വരെ)
പ്രായ ഇളവ്:
ഒബിസി: 35 വയസ്സ് വരെ
എസ്സി/എസ്ടി: 37 വയസ്സ് വരെ
എക്സ്-സർവീസ്മാൻ: 45 വയസ്സ് വരെ.
യോഗ്യത വിവരങ്ങൾ
വിദ്യാഭ്യാസം: ഹയർ സെക്കണ്ടറി (പ്ലസ് ടു) അല്ലെങ്കിൽ തത്തുല്യം
സാങ്കേതികം:
ഗിയറോടു കൂടിയ മോട്ടോർ സൈക്കിൾ, ലൈറ്റ് മോട്ടോർ വാഹനം, ഹെവി പാസഞ്ചർ വാഹനം, ഹെവി ഗുഡ്സ് വാഹനം എന്നിവയ്ക്കുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസും ഡ്രൈവർ ബാഡ്ജും.
പ്രായോഗിക പരീക്ഷയിൽ വാഹന ഓടിക്കുന്നതിലുള്ള പ്രാഗൽഭ്യം തെളിയിക്കേണ്ടത്.
ശാരീരിക മാനദണ്ഡങ്ങൾ:
- ഉയരം: പുരുഷൻ – 168 സെ.മീ, വനിത – 157 സെ.മീ
- നെഞ്ചളവ് (പുരുഷൻ): 81 സെ.മീ (വികാസം 5 സെ.മീ)
- എസ്സി/എസ്ടിക്ക് ഇളവ്: പുരുഷൻ (ഉയരം: 161 cm, നെഞ്ച്: 76 cm), വനിത (ഉയരം: 151 cm)
- കാഴ്ചശക്തി: ഗ്ലാസില്ലാതെ ദൂരക്കാഴ്ച 6/6 Snellen, സമീപക്കാഴ്ച 0.5 Snellen (രണ്ടു കണ്ണിനും)
- കളർ ബ്ലൈൻഡ്നെസ്, നൈറ്റ് ബ്ലൈൻഡ്നെസ്, സ്ക്വിന്റ് എന്നിവ അയോഗ്യത.
മറ്റ് പ്രധാന വിവരങ്ങൾ:
എൻസിസി സർട്ടിഫിക്കറ്റിന് ഭാരം മാർക്ക്: ‘എ’ (2%), ‘ബി’ (3%), ‘സി’ (5%)
സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) സർട്ടിഫിക്കറ്റിന് ഭാരം മാർക്ക്
പ്രൊബേഷൻ: 2 വർഷം
പരിശീലനം: 9 മാസം (ആംഡ് പോലീസ് ബറ്റാലിയൻ / പോലീസ് ട്രെയിനിംഗ് കോളേജ് / കേരള പോലീസ് അക്കാദമി)
ബോണ്ട്: സേവന കാലയളവ് പൂർത്തിയാക്കാൻ ബാധ്യസ്ഥനാകുന്ന കരാർ.
അപേക്ഷിക്കേണ്ട വിധം www.keralapsc.gov.in ൽ ‘വൺ ടൈം രജിസ്ട്രേഷൻ’ പൂർത്തിയാക്കി ഓൺലൈനായി
അപേക്ഷിക്കാനുള്ള അവസാന തീയതി: 01.07.2026 (ബുധൻ, രാത്രി 12 മണി വരെ)
കുറിപ്പ്: ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.
റാങ്ക് ലിസ്റ്റ് ഒരു വർഷത്തേക്ക് മാത്രം സാധുതയുള്ളത്.
Today's product
