Skip to content Skip to footer

സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.

Share this Job

സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.

സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, മലപ്പുറം – പാർട്ട് ടൈം സ്വീപ്പർ

സ്ഥാപനം: സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, മലപ്പുറം ഡിവിഷൻ ഓഫീസ്.
തസ്തിക: പാർട്ട് ടൈം സ്വീപ്പർ (താത്കാലികാടിസ്ഥാനത്തിൽ)
യോഗ്യത: മലപ്പുറം മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്ന 45 വയസ്സിൽ താഴെയുള്ള വനിതകൾക്ക് അപേക്ഷിക്കാം.
അപേക്ഷാ :118 (ഡിവിഷൻ ഓഫീസിൽ നിന്ന് നേരിട്ട് വാങ്ങണം)
അപേക്ഷിക്കേണ്ട സ്ഥലം: മലപ്പുറം കോട്ടപ്പടിയിലുള്ള ഡിവിഷൻ ഓഫീസ്.
അവസാന തീയതി: ജൂൺ 22, വൈകുന്നേരം 5 മണി
കൂടുതൽ വിവരങ്ങൾക്ക്: കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഡിവിഷൻ.
2) കോഴിക്കോട് – അനസ്തേഷ്യ ടെക്നീഷ്യൻ നിയമനം.
സ്ഥാപനം: കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി
തസ്തിക: അനസ്തേഷ്യ ടെക്നീഷ്യൻ (ദിവസവേതനത്തിൽ 179 ദിവസത്തേക്ക്).
യോഗ്യത വിവരങ്ങൾ 
ഡിപ്ലോമ ഇൻ ഓപറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി
കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ
2 വർഷത്തെ പ്രവൃത്തിപരിചയം (അഭികാമ്യം).അഭിമുഖ തീയതിയും സമയവും: ജൂൺ 23, രാവിലെ 10 മണി
സ്ഥലം: ആശുപത്രി കോൺഫറൻസ് ഹാൾ.
കൂടെ കൊണ്ടുവരേണ്ട രേഖകൾ: ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പരിചയം, ജനനത്തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ഇവയുടെ പകർപ്പുകൾ.
3) പാലക്കാട് – നഴ്സിങ് അസിസ്റ്റന്റ് ഒഴിവ്.
സ്ഥാപനം: മണ്ണാർക്കാട് താലൂക്കാശുപത്രി
തസ്തിക: നഴ്സിങ് അസിസ്റ്റന്റ് (കരാർ അടിസ്ഥാനത്തിൽ)
യോഗ്യത: പ്ലസ് ടു. (അംഗീകൃത സ്ഥാപനത്തിൽ നിന്ന് എ.എൻ.എം ഉള്ളവർക്ക് മുൻഗണന)
പ്രായപരിധി: 35 വയസ്സിൽ താഴെ
മുൻഗണന: മണ്ണാർക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ.
കൂടിക്കാഴ്ച: ജൂൺ 19, രാവിലെ 10 മണി
കൂടെ കൊണ്ടുവരേണ്ട രേഖകൾ: അസൽ രേഖകൾ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആധാർ കാർഡ്.
4) കൊല്ലം – സെക്യൂരിറ്റി സ്റ്റാഫ്.
സ്ഥാപനം: നെടുമ്പന സാമൂഹിക ആരോഗ്യ കേന്ദ്രം
തസ്തിക: സെക്യൂരിറ്റി സ്റ്റാഫ് (കരാർ അടിസ്ഥാനത്തിൽ)
യോഗ്യത: വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം
പ്രായപരിധി: 50 വയസ്സ്
അപേക്ഷ അയക്കേണ്ട വിലാസം: സാമൂഹിക ആരോഗ്യ കേന്ദ്രം, നെടുമ്പന, വെളിച്ചിക്കാല പി.ഒ., കൊല്ലം – 691573
അവസാന തീയതി: ജൂൺ 19, ഉച്ചയ്ക്ക് 2 മണി.
5) കോഴിക്കോട് – അങ്കണവാടി വർക്കർ നിയമനം.
സ്ഥാപനം: ജില്ലാ ഐ.സി.ഡി.എസ് അർബൻ 3 പ്രോജക്ട്
തസ്തിക: അങ്കണവാടി വർക്കർ
യോഗ്യത: 10-ാം ക്ലാസ് പാസ്
പ്രായപരിധി: 18 മുതൽ 46 വരെ
മുൻഗണന: കോർപ്പറേഷൻ വാർഡ് 1 മുതൽ 7 വരെ, 63 മുതൽ 76 വരെ പരിധിയിലുള്ളവർ
അവസാന തീയതി: ജൂൺ 30.
6) ആലപ്പുഴ – നിർമ്മിതികേന്ദ്രത്തിൽ ഡ്രൈവർ ഒഴിവ്.
സ്ഥാപനം: ആലപ്പുഴ ജില്ലാ നിർമ്മിതികേന്ദ്രം
തസ്തിക: ഡ്രൈവർ (കരാർ അടിസ്ഥാനത്തിൽ, ദിവസവേതനം).
യോഗ്യത വിവരങ്ങൾ. 
പത്താം ക്ലാസ് പാസ്.
അംഗീകൃത ലൈസൻസ് (എൽഎംവി/എച്ച്എംവി)
അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി: 25 മുതൽ 45 വരെ
അപേക്ഷിക്കേണ്ട വിലാസം: പ്രൊജക്ട് മാനേജർ, ജില്ലാ നിർമ്മിതികേന്ദ്രം, ഹെഡ് പോസ്റ്റ് ഓഫീസ്, ആലപ്പുഴ – 688012
ഇമെയിൽ: nirmithialp@gmail.com
അവസാന തീയതി: ജൂൺ 22, വൈകുന്നേരം 4 മണി
കൂടെ അയക്കേണ്ടത്: വിശദമായ ബയോഡാറ്റ (പ്രായം, വിദ്യാഭ്യാസ യോഗ്യത, ലൈസൻസ്, പ്രവൃത്തിപരിചയം എന്നിവ ഉൾപ്പെടെ.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now