നഷ്ടദിനങ്ങള്‍ക്കൊടുവില്‍ തിരിച്ചുവരവ് നടത്തി ഓഹരി സൂചികകള്‍. നാല് ദിവസത്തെ ഇടിവ് അവസാനിപ്പിച്ച് സെൻസെക്സ് 239.37 പോയിൻ്റ് അഥവാ 0.31 ശതമാനം ഉയർന്ന് 77,578.38 ലും ഏഴ് വ്യാപാര ദിനങ്ങളിലെ ഇടിവിന് ശേഷം നിഫ്റ്റി 64.70 പോയിൻ്റ് അഥവാ 0.28 ശതമാനം ഉയർന്ന് 23,518.50 ലും ക്ലോസ് ചെയ്തു.
സെൻസെക്സിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടൈറ്റൻ, ടാറ്റ മോട്ടോഴ്‌സ്, അൾട്രാടെക് സിമൻ്റ്, പവർ ഗ്രിഡ്, ഇൻഫോസിസ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
റിലയൻസ് ഇൻഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിൻസെർവ്, മാരുതി, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ ഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു.
സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ഐടി, ഹെൽത്ത് കെയർ, മീഡിയ, ഓട്ടോ സൂചികകൾ എന്നിവ 0.83 മുതൽ 2.45 ശതമാനം വരെ ഉയർന്നു. നിഫ്റ്റി മെറ്റൽ,പിഎസ്‌യു ബാങ്കിംഗ്, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 0.32 മുതൽ 0.82 ശതമാനം വരെ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.94 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.90 ശതമാനവും ഉയർന്നു.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഉയർന്ന നിലയിലാണ്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ ഏറെക്കുറെ നേട്ടത്തിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.25 ശതമാനം ഇടിഞ്ഞ് ബാരലിന് 73.12 ഡോളറിലെത്തി.
മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നാളെ ഓഹരി വിപണിക്ക് (നവംബർ 20 ) അവധി പ്രഖ്യാപിച്ചു.
Jobbery.in