Skip to content Skip to footer

അംഗനവാടി വർക്കർ മുതൽ വിവിധ അവസരങ്ങൾ

Share this Job

അംഗനവാടി വർക്കർ മുതൽ വിവിധ അവസരങ്ങൾ.

വിവിധ ജില്ലകളിൽ വന്നിട്ടുള്ള അംഗനവാടി ഒഴിവുകൾ ആണ് താഴെ നൽകിയിട്ടുള്ളത് ഒഴിവുകളുടെ കൂടെ തന്നെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട് താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിവരങ്ങൾ വായിച്ചു മനസ്സിലാക്കി നൽകിയ നമ്പറിൽ കോൺടാക്ട് ചെയ്യുക അപേക്ഷിക്കുക.

1) മലപ്പുറം – ഒതുക്കുങ്ങൽ പഞ്ചായത്ത് (ഹെൽപ്പർ).
സ്ഥാപനം: ഒതുക്കുങ്ങൽ പഞ്ചായത്ത് പരിധിയിലെ അങ്കണവാടികൾ
തസ്തിക: ഹെൽപ്പർ.
യോഗ്യത: പത്താം ക്ലാസ്. പാസാകാത്തവർ.
പ്രായപരിധി: 18 – 46 വയസ്സ്.
താമസ വ്യവസ്ഥ: ഒതുക്കുങ്ങൽ പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാർ
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂലൈ 31, വൈകീട്ട് 5 മണി
അപേക്ഷ അയയ്ക്കേണ്ട വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, മലപ്പുറം റൂറൽ, പൊന്മള പഞ്ചായത്ത് ഓഫീസിനു സമീപം, ചാപ്പനങ്ങാടി പി. ഒ., മലപ്പുറം – 676503
കുറിപ്പ്: അപേക്ഷാ ഫോം ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് മലപ്പുറം റൂറൽ, ഒതുക്കുങ്ങൽ പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭ്യമാണ്.
2) പാലക്കാട് – ആലത്തൂർ (ഹെൽപ്പർ – അങ്കണവാടി കം ക്രഷ്).
സ്ഥാപനം: ആലത്തൂർ അഡീ. ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ പന്നിയങ്കര അങ്കണവാടി കം ക്രഷ്.
തസ്തിക: സ്ഥിരം ഹെൽപ്പർ
യോഗ്യത: പത്താം ക്ലാസ് (എസ്.എസ്.എൽ.സി) പാസായവർ
പ്രായപരിധി: 18 – 35 വയസ്സ് (2026 ജനുവരി 1-ന് 35 തികയാത്തവരും 18 പൂർത്തിയായവരും)
താമസ വ്യവസ്ഥ: വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ സ്ഥിരതാമസക്കാർ
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂലൈ 4.
3) കോഴിക്കോട് – വടകര (വർക്കർ).
സ്ഥാപനം: ഐ.സി.ഡി.എസ് വടകര
 പ്രൊജക്റ്റിന് കീഴിലുള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്ത്.
തസ്തിക: അങ്കണവാടി വർക്കർ
യോഗ്യത: പത്താം ക്ലാസ് പാസായ വനിതകൾ
പ്രായപരിധി: 18 – 46 വയസ്സ് (2026 ജനുവരി 1-ന്)
താമസ വ്യവസ്ഥ: ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാർ
ഇളവ്: എസ്.സി/എസ്.ടി വിഭാഗക്കാർക്ക് പ്രായപരിധിയിൽ 3 വർഷത്തെ ഇളവ്
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂലൈ 8, വൈകീട്ട് 5 മണി
അപേക്ഷ അയയ്ക്കേണ്ട വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് വടകര, പി. ഒ. ചോമ്പാല, പിൻ – 673308
കുറിപ്പ്: 2023-ൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോം വടകര ശിശുവികസന പദ്ധതി ഓഫീസിൽ ലഭ്യമാണ്.
4) മലപ്പുറം – എടവണ്ണ (വർക്കർ, ഹെൽപ്പർ – അങ്കണവാടി കം ക്രഷ്).
സ്ഥാപനം: എടവണ്ണ ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡിൽ പ്രവർത്തിക്കുന്ന കുന്നുമ്മൽ അങ്കണവാടി കം ക്രഷ്
തസ്തിക: വർക്കർ, ഹെൽപ്പർ
യോഗ്യത:വർക്കർ: പ്ലസ് ടു പാസായവർ
ഹെൽപ്പർ: എസ്.എസ്.എൽ.സി (പത്താം ക്ലാസ്) പാസായവർ.
പ്രായപരിധി: 18 – 35 വയസ്സ്.
താമസ വ്യവസ്ഥ: എടവണ്ണ പഞ്ചായത്തിലെ 22-ാം വാർഡിൽ സ്ഥിരതാമസക്കാർ (അഭാവത്തിൽ അടുത്ത വാർഡുകളായ 23, 20, 21, 11, 10, 5 എന്നിവിടങ്ങളിലെ താമസക്കാരെ പരിഗണിക്കും).
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂലൈ 3, വൈകീട്ട് 5 മണി
കുറിപ്പ്: അപേക്ഷാ ഫോം അരീക്കോട് ശിശുവികസന പദ്ധതി ഓഫീസിൽ ലഭ്യമാണ്.
5) മലപ്പുറം – കോഡൂർ (ഹെൽപ്പർ)
സ്ഥാപനം: കോഡൂർ പഞ്ചായത്ത് പരിധിയിലെ അങ്കണവാടികൾ
തസ്തിക: ഹെൽപ്പർ
യോഗ്യത: പത്താം ക്ലാസ് പാസാകാത്തവർ
പ്രായപരിധി: 18 – 46 വയസ്സ്
താമസ വ്യവസ്ഥ: കോഡൂർ പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാർ
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂലൈ 31, വൈകീട്ട് 5 മണി
അപേക്ഷ അയയ്ക്കേണ്ട വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, മലപ്പുറം റൂറൽ, പൊന്മള പഞ്ചായത്ത് ഓഫീസിനു സമീപം, ചാപ്പനങ്ങാടി പി. ഒ., മലപ്പുറം – 676503
കുറിപ്പ്: അപേക്ഷാ ഫോം ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് മലപ്പുറം റൂറൽ, കോഡൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭ്യമാണ്.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now