കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ അവസരങ്ങൾ.
തോളൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ക്ലീനിംഗ് സ്റ്റാഫ്, കൗണ്ടർ സ്റ്റാഫ്:തൃശൂർ ജില്ലയിലെ തോളൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖാന്തിരം ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 179 ദിവസത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം.
ഒഴിവുകളും യോഗ്യതയും
കൗണ്ടർ സ്റ്റാഫ്: പത്താം ക്ലാസ് പാസായ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം.
ക്ലീനിംഗ് സ്റ്റാഫ്: ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അഭിമുഖ വിവരങ്ങൾ
തീയതി: ജൂലൈ 7 (ചൊവ്വാഴ്ച)
സമയം: ഉച്ചയ്ക്ക് 2 മണി
സ്ഥലം: തോളൂർ ബി.എഫ്.എച്ച്.സി കോൺഫറൻസ് ഹാൾ
അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് അഭിമുഖത്തിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്:
ഇമെയിൽ: bphctholur@gmail.com
2) സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ അവസരം (കോട്ടയം).
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ ബി ടെക് ബിരുദധാരികൾക്ക് അവസരം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം.
യോഗ്യത: 28 വയസ്സിൽ താഴെ പ്രായമുള്ള ബി ടെക് (സിവിൽ/കെമിക്കൽ/എൻവയോൺമെന്റൽ) ബിരുദധാരികൾക്ക് പങ്കെടുക്കാം.
അഭിമുഖ വിവരങ്ങൾ:
തീയതി: ജൂലൈ 6 (തിങ്കളാഴ്ച)
സമയം: രാവിലെ 10.30 മണി
സ്ഥലം: കോട്ടയം സി.എം.എസ്. കോളജിനു സമീപം, ശ്രീനിവാസ അയ്യർ റോഡിലുള്ള മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസ്.
Today's product
