Skip to content Skip to footer

വിഴിഞ്ഞം തുറമുഖത്ത് വിവിധ അവസരങ്ങൾ.

Share this Job

വിഴിഞ്ഞം തുറമുഖത്ത് വിവിധ അവസരങ്ങൾ.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് അവസരം. മാനേജ്മെൻ്റ് ഡെവലപ്മെൻ്റ് സെൻ്റർ (CMD) വഴി VISL-ൽ മാനേജിംഗ് ഡയറക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ ഈ അവസരം കൃത്യമായി വിനിയോഗിക്കുക.

പ്രധാന തീയതികൾ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 2026 ജൂലൈ 1 (രാവിലെ 10:00 മണി).
ഓൺലൈൻ അപേക്ഷ അവസാനിക്കുന്ന തീയതി: 2026 ജൂലൈ 15 (വൈകുന്നേരം 5:00 മണി).
ഈ തീയതികൾ രണ്ടും ഉൾപ്പെടെ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ.
കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് (മാനേജിംഗ് ഡയറക്ടർ)
യോഗ്യത :ഫസ്റ്റ് ക്ലാസ് ബിരുദവും കമ്പ്യൂട്ടർ പ്രവർത്തനത്തിൽ മികവും.
പ്രവർത്തി പരിജയം :കുറഞ്ഞത് 2 വർഷം (സർക്കാർ/ അർദ്ധസർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ / പ്രശസ്ത സ്വകാര്യ സ്ഥാപനങ്ങളിൽ). കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് / പേഴ്സണൽ അസിസ്റ്റൻ്റ് / സെക്രട്ടറി പരിചയം മുൻഗണന.
പ്രായം :35 വയസ്സ്
ശമ്പളം :മാസം 30,000.
ഈ തസ്തികയിൽ വരുന്ന ഉദ്യോഗാർത്ഥി മാനേജിംഗ് ഡയറക്ടറുടെ കാര്യാലയത്തിലെ പ്രധാന ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ടതുണ്ട്. ഇവയിൽ ചിലത്:
മാനേജിംഗ് ഡയറക്ടർ നൽകുന്ന ഒന്നിലധികം ജോലികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുക.
മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യുക, അജണ്ട തയ്യാറാക്കുക.
ഔദ്യോഗിക കത്തുകളുടെയും രേഖകളുടെയും പവർ പോയിൻ്റ് അവതരണങ്ങളുടെയും തയ്യാറെടുപ്പ്.
യാത്രാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുക.
ഫോൺ കോളുകളും അന്വേഷണങ്ങളും സ്വീകരിച്ച് ഉചിതമായി കൈകാര്യം ചെയ്യുക.
ഇൻ്റർനെറ്റ് ഉപയോഗിച്ച് ഗവേഷണ ജോലികൾ നിർവഹിക്കുക.
സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിക്കുക.
ആവശ്യമായ കഴിവുകൾ: ഇംഗ്ലീഷിലും മലയാളത്തിലും മികച്ച ആശയവിനിമയ ശേഷി (എഴുത്തും സംസാരവും), സംഘടനാ മികവ്, പ്രവർത്തന സമ്മർദ്ദം നേരിടാനുള്ള കഴിവ്, മുൻകൈ എടുത്ത് പ്രവർത്തിക്കാനുള്ള മനോഭാവം.
അപേക്ഷ എങ്ങനെ നൽകാം.
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.cmd.kerala.gov.in
വെബ്സൈറ്റിലെ ‘Recruitment’ വിഭാഗത്തിൽ നിന്നും ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ വ്യവസ്ഥകൾ ശ്രദ്ധാപൂർവ്വം വായിച്ച് സ്വയം ഉറപ്പുവരുത്തുക.
അപേക്ഷാ ഫോമിൽ ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ വിവരങ്ങളും കൃത്യമായി പൂരിപ്പിക്കുക.
ഫോട്ടോയും സിഗ്നേച്ചറും അപ്ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക:
ഫോട്ടോ: 200KB-ൽ താഴെയും JPG ഫോർമാറ്റിലും ആയിരിക്കണം.
സിഗ്നേച്ചർ: 50KB-ൽ താഴെയും JPG ഫോർമാറ്റിലും. സിഗ്നേച്ചർ മുഴുവനായും വെള്ള പേപ്പറിൽ ഒപ്പിട്ട് സ്കാൻ ചെയ്യണം. വലിയ അക്ഷരങ്ങളിൽ (CAPITAL LETTERS) ഒപ്പിടുന്നതും ചുരുക്കെഴുത്തും അനുവദനീയമല്ല.
അപേക്ഷാ സഹായത്തിനായി.
ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ, (എക്സ്റ്റൻഷൻ: 237, 250) എന്ന നമ്പറിൽ പ്രവൃത്തി ദിവസങ്ങളിൽ (തിങ്കൾ മുതൽ വെള്ളി വരെ) രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ വിളിച്ച് സഹായം തേടാം.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now