തിരുവനന്തപുരം:നോർക്ക റൂട്ട്‌സ് പുതുതായി ആരംഭിക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവ നെയിം (NAME) പദ്ധതിയിൽ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താൽപര്യമുളള വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരിച്ചെത്തിയ പ്രവാസി കേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം. നോർക്ക റൂട്ട്‌സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കുന്ന പ്രവാസികേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) പ്രതിവർഷം പരമാവധി 100 തൊഴിൽ ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പൻസേഷൻ) പദ്ധതിവഴി ലഭിക്കും. സഹകരണ സ്ഥാപനങ്ങൾ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്‌ഐ), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), ഉദ്യം, രജിസ്‌ട്രേഷനുളള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/ എൽ.എൽ.പി കമ്പനികൾ, അംഗീകൃത സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് രജിസ്റ്റർ ചെയ്യാം. ഓട്ടോമൊബൈൽ, കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ സംരംഭംങ്ങൾക്കാണ് ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ അവസരം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും http://norkaroots.org വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ: 0471-2770523.
Home » പ്രവാസികൾക്ക് ജോലി നൽകാം: നോർക്ക റൂട്ട്‌സ്-നെയിം സ്‌കീമിൽ അപേക്ഷ നൽകാം