January 11, 2025
Home » കേരള കമ്പനികൾ ഇന്ന്; കത്തിക്കയറി ജിയോജിത് ഓഹരികൾ Jobbery Business News

നവംബർ 22ലെ വ്യാപാരത്തിൽ ജിയോജിത് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 10 ശതമാനം ഉയർന്ന ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 118.63 രൂപയിലാണ്. ഏകദേശം 5.13 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3019 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 159.37 ശതമാനവും താഴ്ന്ന വില 55.10 രൂപയുമാണ്.

മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 4.34 ശതമാനം കുതിപ്പോടെ 341.15 രൂപയിൽ ക്ലോസ് ചെയ്തു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 4.08 ശതമാനം നേട്ടത്തോടെ 190 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ മിനറൽസ് ഓഹരികൾ 3.32 ശതമാനം വർധനയോടെ 382.40 രൂപയിലെത്തി. പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ 3.07 ശതമാനം ഉയർന്ന് 158.34 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 2.85 ശതമാനം നേട്ടം നൽകി 495 വ്യാപാരം അവസാനിപ്പിച്ചു.

കിറ്റെക്സ് ഓഹരികൾ 4.51 ശതമാനം നഷ്ടത്തോടെ 636.95 രൂപയിലെത്തി. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 1.40 ശതമാനം ഇടിവോടെ 2295.95 ക്ലോസ് ചെയ്തു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 0.74 ശതമാനം താഴ്ന്ന് 706.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കേരള ആയുർവേദ ഓഹരികൾ 0.72 ശതമാനം നഷ്ടത്തിൽ 309.85 രൂപയിലെത്തി. ഫെഡറൽ ബാങ്ക് ഓഹരികൾ 0.72 ശതമാനം ഇടിവിൽ 209.37 രൂപയിൽ ക്ലോസ് ചെയ്തു.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *