January 11, 2025
Home » ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് എസ് ആന്റ് പി ഗ്ലോബല്‍ Jobbery Business News

ആഗോള റേറ്റിംഗ് ഏജന്‍സിയായ എസ് ആന്റ് പി ഗ്ലോബല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം കുറച്ചു. അതനുസരിച്ച് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 2026 സാമ്പത്തിക വര്‍ഷത്തില്‍ 6.7% ആയും 2027ല്‍ 6.8% ആയും കുറയും. എസ് ആന്റ് പി ഗ്ലോബല്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ 6.8% ജിഡിപി വളര്‍ച്ചയുടെ കാഴ്ചപ്പാട് നിലനിര്‍ത്തി.

ഇന്ത്യയില്‍ ഈ സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 6.8% ആയി കുറയുന്നത് ഉയര്‍ന്ന പലിശനിരക്കുകളും നഗര ഡിമാന്‍ഡിലെ ഇടിവും കാരണമാണ്. 2028 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 7% വളര്‍ച്ച കൈവരിക്കുമെന്ന് ഏജന്‍സി പ്രതീക്ഷിക്കുന്നു.

സ്ഥിരമായ ഭക്ഷ്യവിലപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിരക്ക് കുറയ്ക്കുന്നത് വൈകിപ്പിക്കുന്നുവെന്ന് എസ് ആന്റ് പി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (മാര്‍ച്ച് 31 ന് അവസാനിക്കുന്ന) സെന്‍ട്രല്‍ ബാങ്ക് ഒരിക്കല്‍ മാത്രം നിരക്ക് കുറയ്ക്കുമെന്ന് റേറ്റിംഗ് ഏജന്‍സി പ്രതീക്ഷിക്കുന്നു.

നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കുമ്പോള്‍ ആര്‍ബിഐക്ക് ഭക്ഷ്യവിലപ്പെരുപ്പം അവഗണിക്കാനാകില്ലെന്നും എസ് ആന്റ് പി കൂട്ടിച്ചേര്‍ത്തു. ‘ഭക്ഷ്യവസ്തുക്കള്‍ പണപ്പെരുപ്പത്തിന്റെ 46% വരും, തുടര്‍ച്ചയായി ഉയര്‍ന്ന ഭക്ഷ്യ വിലക്കയറ്റം പണപ്പെരുപ്പ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.’

യുഎസ് ഭരണത്തില്‍ വരാനിരിക്കുന്ന മാറ്റം ചൈനയ്ക്കും മറ്റ് ഏഷ്യ-പസഫിക്കിനും വെല്ലുവിളിയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *