January 11, 2025
Home » വിപണി തുറക്കും മുമ്പ് അറിയേണ്ടത് Jobbery Business News

മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളോട് വിപണി ഇന്ന് പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എക്‌സിറ്റ് പോളുകൾ പ്രവചിച്ചതിലും കൂടുതൽ സീറ്റുകൾ നേടി ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്ര തൂത്തുവാരി.

ഈ ഫലം രാഷ്ട്രീയ സ്ഥിരത പ്രദാനം ചെയ്യാനും നിക്ഷേപകരുടെ വികാരം വർധിപ്പിക്കാനും സാധ്യതയുണ്ട്-പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങൾ, നഗര വികസനം, നിർമ്മാണം എന്നീമേഖലകളിൽ. മഹാരാഷ്ട്രയിലെ തുടർ ഭരണം ഒരു റാലിക്ക് കാരണമായേക്കും. ബിസിനസ്സ് അനുകൂല നയങ്ങളുടെ തുടർച്ച നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കും.

വെള്ളിയാഴ്ചത്തെ നേട്ടങ്ങൾ വിപണിയെ ആഴ്ചയിൽ പോസിറ്റീവായി മാറാൻ സഹായിച്ചു. നിഫ്റ്റിയിലെ 50 ഓഹരികളിൽ 34 എണ്ണവും ഈ ആഴ്ചയിൽ നേട്ടം രേഖപ്പെടുത്തി.

നവംബർ 22 ന് നിഫ്റ്റി അഞ്ച് മാസത്തിനിടയിലെ ഏറ്റവും മികച്ച ഒറ്റ ദിവസത്തെ നേട്ടം രേഖപ്പെടുത്തി. സൂചിക ഏകദേശം 2.4% ഉയർന്നു. റിലയൻസ് ഉൾപ്പെടെയുള്ള നിരവധി ഹെവിവെയ്റ്റുകൾ കാര്യമായ നേട്ടങ്ങൾ രേഖപ്പെടുത്തി. അദാനി ഗ്രൂപ്പ് ഓഹരികളും വീണ്ടെടുക്കൽ നടത്തി. സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് 14% വരെ ഉയർന്നു. ഈ ആരോഗ്യകരമായ നേട്ടങ്ങൾ ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളെ വിപണി മൂലധനത്തിൽ 7 ലക്ഷം കോടി രൂപ കൂട്ടിച്ചേർക്കാൻ സഹായിച്ചു.

വെള്ളിയാഴ്ച നിഫ്റ്റി 2.39 ശതമാനം ഉയർന്ന് 23,907.25 പോയിൻറിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 2.54 ശതമാനം ഉയർന്ന് 79,117.11 പോയിൻറിൽ ക്ലോസ് ചെയ്തു.

യു.എസ് വിപണി

യുഎസ് ഓഹരി സൂചികകൾ വെള്ളിയാഴ്ച നേട്ടത്തോടെ ക്ലോസ് ചെയ്തു.

ഡൗ ജോൺസ് വ്യാവസായിക ശരാശരി 426.16 പോയിൻറ് അഥവാ 0.97 ശതമാനം ഉയർന്ന് 44,296.51 ലും എസ് ആൻറ് പി 20.63 പോയിൻറ് അഥവാ 0.35 ശതമാനം ഉയർന്ന് 5,969.34 ലും നാസ്ഡാക്ക് കോമ്പോസിറ്റ് 31 പോയിൻറ് ഉയർന്ന് 19,003.65-ലും എത്തി.

ആഴ്ചയിൽ എസ് ആൻറ് പി 1.68 ശതമാനവും നാസ്ഡാക്ക് 1.73 ശതമാനവും ഡൗ 1.96 ശതമാനവും ഉയർന്നു. ബോണ്ട് വിപണിയിൽ, 10 വർഷത്തെ ട്രഷറിയിലെ വരുമാനം 4.42 ശതമാനത്തിൽ നിന്ന് 4.41 ശതമാനമായി കുറഞ്ഞു.

ക്രിപ്‌റ്റോ വിപണിയിൽ ബിറ്റ്‌കോയിൻ ഏകദേശം 99,000 ഡോളറായിരുന്നു.

പിന്തുണയും പ്രതിരോധവും

നിഫ്റ്റി

പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 23,969, 24,110, 24,338

പിന്തുണ: 23,513, 23,372, 23,144

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 51,263, 51,443, 51,735

പിന്തുണ: 50,680, 50,500, 50,208

പുട്ട്-കോൾ അനുപാതം

വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 0.94 ലെവലിൽ നിന്ന് നവംബർ 22 ന് 1.19 ആയി ഉയർന്നു.

ഇന്ത്യ വിക്സ്

തുടർച്ചയായ നാലാം സെഷനിലും ചാഞ്ചാട്ടം ഉയർന്നു, ഇന്ത്യ വിക്സ് വെള്ളിയാഴ്ച 0.67 ശതമാനം ഉയർന്ന് 16.10 ൽ എത്തി.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *