January 11, 2025
Home » പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 30വരെ

തിരുവനന്തപുരം: കേന്ദ്ര സേനകളിലെ വിമുക്ത ഭടന്മാരുടെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് റിട്ട.ഉദ്യോഗസ്ഥരുടെയും ആശ്രിതർക്ക് പ്രൈംമിനിസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്രീയ സൈനിക് ബോര്‍ഡ് വഴിയുള്ള സ്കോളർഷിപ്പ് പദ്ധതിക്ക് 2024-25 അധ്യയനവര്‍ഷം പ്രഫഷണല്‍, ടെക്‌നിക്കല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ആര്‍ക്കിടെക്ചര്‍, എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നിക്കല്‍, മാനേജ്‌മെന്റ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഫിഷറി, ഏവിയേഷന്‍, അപ്ലൈഡ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ്, മെഡിക്കല്‍, ജേണലിസം/മാസ് കമ്യൂണിക്കേഷന്‍/ മീഡിയ, എജുക്കേഷന്‍/ടീച്ചേഴ്‌സ് ട്രെയിനിങ്, ലോ/ബി.സി.ഐ. കോഴ്‌സസ്, ഇന്റഗ്രേറ്റഡ് കോഴ്‌സസ്, മറ്റ് പ്രൊഫഷണല്‍/ടെക്‌നിക്കല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ആദ്യവര്‍ഷ വിദ്യാർത്ഥികൾക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 5വർഷംവരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾ http://ksb.gov.in വഴി ലഭ്യമാണ്. അപേക്ഷ മേല്പറഞ്ഞ വെബ്സൈറ്റ് വഴി നവംബര്‍ 30നകം സമർപ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *