January 11, 2025
Home » ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്‌റ്റന്റ് മാനേജർ: ആകെ 600 ഒഴിവുകൾ

തിരുവനന്തപുരം:ഐഡിബിഐ ബാങ്കിൽ ജൂനി യർ അസിസ്‌റ്റന്റ് മാനേജർ തസ്‌തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 600 ഒഴിവുകൾ ഉണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 30. http://idbibank.in വഴിയാണ് അപേക്ഷിക്കേണ്ടത്.

ജനറൽ വിഭാഗത്തിൽ 500 ഒഴിവുകളും അഗ്രി അസറ്റ് ഓഫിസർ (സ്പെഷലിസ്‌റ്റ്) വിഭാഗത്തിൽ 100 ഒഴിവുകളും ഉണ്ട്. 60 ശതമാനം മാർക്കോടെ (പട്ടികവി ഭാഗം, ഭിന്നശേഷി വിഭാഗങ്ങൾക്ക് 55ശതമാനം മതി)യുള്ള ബിരുദമാണ് യോഗ്യത. ഇതിനു പുറമെ കംപ്യൂട്ടർ, ഐടി പരി ജ്‌ഞാനവും പ്രാദേശികഭാഷയിൽ പ്രാവീണ്യവും വേണം. 20 വയസ് മുതൽ 25വയസ് വരെയാണ് പ്രായപരിധി.

സ്പെഷലിസ്‌റ്റ് വിഭാഗത്തിലെ നിയമനത്തിന്
അഗ്രികൾചർ, ഹോർട്ടി കൾചർ, അഗ്രികൾചർ എൻജിനീയറിങ്, ഫിഷറി സയൻസ്, അനിമൽ ഹസ്ബൻട്രി, വെറ്ററിനറി സയൻസ്, ഡെയറി സയൻസ്/ടെക്നോളജി, ഫോറ സ്ട്രി, ഫുഡ് സയൻസ്/ ടെക്നോളജി, പിസികൾചർ, അഗ്രോഫോറസ്ട്രി, സെറികൾചർ എന്നിവയിൽ 60 ശതമാനം മാർക്കോടെ 4 വർഷ ബിഎസ്‌സി/ ബിടെക്/ ബിഇ അനിവാര്യം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 55 ശതമാനം മാർക്ക് മതി. കംപ്യൂട്ടർ/ ഐടി പരിജ്‌ഞാനം വേണം. ഓൺലൈൻ പരീക്ഷ, ഡോക്യുമെൻ്റ് വെരിഫിക്കേഷൻ, ഇന്റർവ്യൂ, പ്രീ റിക്രൂട്‌മെൻ്റ് മെഡിക്കൽ ടെസ്‌റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ഫീസ് 1050 രൂപ. പട്ടികവിഭാഗം/ഭിന്ന ശേഷിക്കാർക്ക് 250 രൂപ മതി.

Leave a Reply

Your email address will not be published. Required fields are marked *