January 12, 2025
Home » നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പ്രവേശനം: അപേക്ഷ ജനുവരി 6വരെ

തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി)യിൽ വിവിധ കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൻഐഎഫ്ടിയുടെ കണ്ണൂർ, ചെന്നൈ, ബംഗളൂരു തുടങ്ങി വിവിധ ക്യാംപസുകളിലാണ് പ്രവേശനം. വിദ്യാർത്ഥികൾക്ക് ജനുവരി 6വരെ ഓൺലൈനായി അപേക്ഷിക്കാം. http://nift.ac.in വഴിയാണ് അപേക്ഷ നൽകേണ്ടത്. ഒരു കോഴ്സിന് 3000 രൂപയാണ് ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1500 രൂപ മതി. ഒരേസമയം 2 കോഴ്സുകളിൽ അപേക്ഷിക്കാൻ യഥാക്രമം 4500 / 2250 രൂപ നൽകണം. 5000 രൂപ ലേറ്റ് ഫീസ് അടച്ച് ജനുവരി 9വരെ അപേക്ഷിക്കാം. ജനുവരി 10 മുതൽ 12വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *