തിരുവനന്തപുരം:കേരളത്തിലെ സർക്കാർ ഹോമിയോ കോളജുകളിലെ 2024 ലെ ഹോമിയോ കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവിദ്യാർത്ഥികൾക്ക് അവരവരുടെ ഹോം പേജിലെ ഡാറ്റാ ഷീറ്റ് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് പ്രിന്റ് ചെയ്‌തെടുക്കാം. ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, പ്രോസ്‌പെക്ടസ് പ്രകാരമുള്ള രേഖകൾ എന്നിവ സഹിതം നവംബർ 28 ന് വൈകിട്ട് 4 മണിക്ക് മുൻപ് കോളജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം. വിശദ വിവരങ്ങൾക്ക്: http://cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
Home » ഹോമിയോ കോഴ്സ് പ്രവേശനം: ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ്