Skip to content Skip to footer

നാഷണൽ ഹെൽത്ത് മിഷനിൽ വിവിധ അവസരങ്ങൾ.

Share this Job

നാഷണൽ ഹെൽത്ത് മിഷനിൽ വിവിധ അവസരങ്ങൾ.

നാഷണൽ ഹെൽത്ത് മിഷൻ (NHM) തിരുവനന്തപുരം ജില്ലാ ഓഫീസിന്  വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജനറൽ ഡ്യൂട്ടി അറ്റന്റന്റ്ർ തസ്തികയിൽ നിയമനം നടത്തുന്നു. അകെ 10 ഒഴിവുകളാണ് ഉള്ളത്. എട്ടാം ക്ലാസ് പാസായവർക്ക് ആണ് അവസരം. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2026 ഓഗസ്റ്റ് 6 വൈകിട്ട് 5.00 മണിക്കകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക.

ഒഴിവുകളുടെ വിശദാംശങ്ങൾ
തസ്തിക: ജനറൽ ഡ്യൂട്ടി അറ്റൻഡന്റ് / ഹോസ്പിറ്റൽ അറ്റൻഡന്റ് / സാനിറ്ററി അറ്റൻഡന്റ് / മറ്റ് സപ്പോർട്ട് സ്റ്റാഫ്
ഒഴിവുകൾ: 10
വിദ്യാഭ്യാസ യോഗ്യത: എട്ടാം ക്ലാസ് പാസ്.
പ്രായപരിധി: 2026 ജൂലൈ 1-ന് 40 വയസ് കവിയരുത്.
വേതനം: പ്രതിദിനം 450.
അപേക്ഷ സമർപ്പിക്കേണ്ട വിധം.
അപേക്ഷകർ 2026 ഓഗസ്റ്റ് 6 (വ്യാഴാഴ്ച) വൈകിട്ട് 5.00 മണിക്കകം NHM കേരളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന Google Form വഴി അപേക്ഷ സമർപ്പിക്കണം.
അഭിമുഖം
തീയതി: 2026 ഓഗസ്റ്റ് 10 (തിങ്കളാഴ്ച)
സമയം: രാവിലെ 9.00 മണി
വേദി: DPM Office, Women & Children Hospital Compound, തൈക്കാട്, തിരുവനന്തപുരം.
അഭിമുഖത്തിന് ഹാജരാകുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ.
ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ
പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും
വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തെരഞ്ഞെടുപ്പ് യോഗ്യതയും അഭിമുഖത്തിലെ പ്രകടനവും അടിസ്ഥാനമാക്കിയായിരിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർ തിരുവനന്തപുരം ജില്ലയിലെ ഏത് ആരോഗ്യ സ്ഥാപനത്തിലേക്കും നിയമിക്കപ്പെടാം.
അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് TA/DA ലഭിക്കില്ല.
നിയമനം താൽക്കാലിക ദിവസവേതന അടിസ്ഥാനത്തിലായിരിക്കും. സ്ഥിരനിയമനത്തിന് അവകാശവാദം ഉന്നയിക്കാനാകില്ല.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now