സർവേ എന്യൂമറേറ്റർ, കുടുംബശ്രീ കോ-ഓഡിനേറ്റർ, ആശ വർക്കർ ഒഴിവുകളിൽ അപേക്ഷിക്കാം
സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിൽ സർവേ എന്യൂമറേറ്റർ ഒഴിവ്
സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് നടപ്പിലാക്കുന്ന അസംയോജിത കാർഷികേതര മേഖലയിലെ വാർഷിക സർവേയിൽ (ASUSE) ജോലി ചെയ്യുന്നതിനായി എന്യൂമറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഉൽപ്പാദനം, വ്യാപാരം, മറ്റ് സേവനങ്ങൾ (നിർമ്മാണ മേഖല ഒഴികെ) എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും വിവരശേഖരണം നടത്തുകയാണ് ജോലി. എല്ലാ ജില്ലകളിലും രണ്ട് വീതം ഒഴിവുകൾ ലഭ്യമാണ്. 2027 മാർച്ച് 31 വരെയാണ് നിയമന കാലാവധി.
യോഗ്യത: ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്സ് അല്ലെങ്കിൽ കോമേഴ്സ് ബിരുദം. (സ്റ്റാറ്റിസ്റ്റിക്സ് പ്രധാന/ഉപവിഷയമായി പഠിച്ചിരിക്കണം)
പ്രായപരിധി: 35 വയസ്സിൽ കൂടരുത്.
മുൻഗണന: കമ്പ്യൂട്ടർ/ഡാറ്റ എൻട്രി പരിജ്ഞാനം, ഫീൽഡ് വർക്കിനുള്ള ശാരീരികക്ഷമത, സർവേ പ്രവർത്തനങ്ങളിൽ മുൻപരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷാ രീതി: ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. ഓരോ വ്യക്തിക്കും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ അതിർത്തിക്കുള്ളിലായിരിക്കും ജോലി.
തിരഞ്ഞെടുപ്പ്: അപേക്ഷിച്ച ജില്ലയിലെ വകുപ്പിന്റെ ജില്ലാ ഓഫീസിൽ വച്ച് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അവസാന തീയതി: ആഗസ്റ്റ് പത്തിനകം അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: ബന്ധപ്പെട്ട ജില്ലാ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഓഫീസുമായി ബന്ധപ്പെടുക.
2.കുടുംബശ്രീ ജില്ലാ മിഷനിൽ ബ്ലോക്ക് കോ-ഓഡിനേറ്റർ ഒഴിവ്
ഇടുക്കി ജില്ലയിലെ കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന ഫാം ലൈവ്ലിഹുഡ് പദ്ധതികളിൽ ദേവികുളം ബ്ലോക്കിലെ ബ്ലോക്ക് കോ-ഓഡിനേറ്ററുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത: വി.എച്ച്.എസ്.ഇ (അഗ്രി/ലൈവ്ലി ഹുഡ്).
പ്രായപരിധി: 18 മുതൽ 35 വയസ് വരെ.
താമസ വ്യവസ്ഥ: ദേവികുളം ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസക്കാർ.
അഭിമുഖ തീയതിയും സ്ഥലവും: ആഗസ്റ്റ് 13 ന് രാവിലെ 11 മണിക്ക് കുയിലിമലയിലെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ വച്ച് നടക്കുന്ന വാക്ക്-ഇൻ അഭിമുഖത്തിൽ പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം.
ഫോൺ: 8078711998.
3.വയനാട് കോട്ടത്തറയിൽ ആശ വർക്കർ ഒഴിവ്
വയനാട് ജില്ലയിലെ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ആശ വർക്കറുടെ ഒഴിവുണ്ട്.
യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം.
പ്രായപരിധി: 25 നും 45 നും മദ്ധ്യേ പ്രായമുള്ള വിവാഹിതർക്ക് അപേക്ഷിക്കാം.
താമസ വ്യവസ്ഥ: ഏഴാം വാർഡിൽ താമസിക്കുന്നവർക്ക് മുൻഗണന.
അഭിമുഖം: ആഗസ്റ്റ് 13 ന് രാവിലെ 11.30 ന് കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയും സഹിതം പങ്കെടുക്കണം.
ഫോൺ: 9947657005
അർഹരായ ഉദ്യോഗാർത്ഥികൾ ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുക
Today's product

