Skip to content Skip to footer

Another big opportunity in Kochi Metro; You can get a salary of up to 1.80 lakhs, know the qualifications- കൊച്ചി മെട്രോയിൽ വീണ്ടും വൻ അവസരം; 1.80 ലക്ഷം വരെ ശമ്പളം വാങ്ങാം, യോഗ്യത അറിയാം

Share this Job

കൊച്ചി മെട്രോയിൽ വീണ്ടും വൻ അവസരം; 1.80 ലക്ഷം വരെ ശമ്പളം വാങ്ങാം, യോഗ്യത അറിയാം

 

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) വിവിധ തസ്തികകളിലേക്ക് നിയമനം പ്രഖ്യാപിച്ചു. ഉയർന്ന ശമ്പളവും ആകർഷകമായ ആനുകൂല്യങ്ങളുമുള്ള ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരമൊരുങ്ങുകയാണ്. സ്ഥിരം നിയമനമായതിനാൽ (Regular), യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇതൊരു സുവർണാവസരമാണ്.
പ്രധാന തീയതികൾ
അപേക്ഷ ആരംഭിക്കുന്ന തീയതി: 2026 ഓഗസ്റ്റ് 4
അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ഓഗസ്റ്റ് 27
ലഭ്യമായ ഒഴിവുകൾ
ആകെ 5 ഒഴിവുകളാണ് KMRL ഈ വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
1.മാനേജർ (ഫിനാൻസ്) – (ഇ3 ഗ്രേഡ്)
ഒഴിവുകൾ: 1
യോഗ്യത: CA / CMA (ICWAI) അല്ലെങ്കിൽ
ഫുൾ-ടൈം റെഗുലർ MBA (ഫിനാൻസ് സ്പെഷ്യലൈസേഷനോടെ) കുറഞ്ഞത് 60% മാർക്കോടെ.
പ്രവൃത്തി പരിചയം:
 IND AS സാമ്പത്തിക സ്റ്റേറ്റ്മെന്റുകൾ, GST, ആദായനികുതി എന്നിവ കൈകാര്യം ചെയ്ത പരിചയം ഉൾപ്പെടെ, പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രമുഖ സ്വകാര്യ കമ്പനികളിലോ ഉള്ള പരിചയം.
പ്രായപരിധി: 40 വയസ് വരെ.
ശമ്പളം: ₹60,000 – ₹1,80,000 (IDA സ്കെയിൽ).
2.എക്സിക്യൂട്ടീവ് (എച്ച്ആർ) – (ഇ1 ഗ്രേഡ്), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (എച്ച്ആർ) – (ഇ0 ഗ്രേഡ്)
 
ഒഴിവുകൾ: ആകെ 2 (ഓരോന്നിലും 1 വീതം).
യോഗ്യത: ഫുൾ-ടൈം റെഗുലർ MBA (HR സ്പെഷ്യലൈസേഷനോടെ) കുറഞ്ഞത് 60% മാർക്കോടെ. നിയമ ബിരുദം ഉള്ളവർക്ക് മുൻഗണന.
പ്രവൃത്തി പരിചയം:
എക്സിക്യൂട്ടീവ്: HR / പേഴ്സണൽ മാനേജ്മെന്റ് / ഇൻഡസ്ട്രിയൽ റിലേഷൻസ് മേഖലയിൽ കുറഞ്ഞത് 3 വർഷം.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ്: HR / പേഴ്സണൽ മാനേജ്മെന്റ് / ഇൻഡസ്ട്രിയൽ റിലേഷൻസ് മേഖലയിൽ കുറഞ്ഞത് 2 വർഷം.
പ്രായപരിധി വിവരങ്ങൾ
എക്സിക്യൂട്ടീവ്: 32 വയസ് വരെ.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ്: 30 വയസ് വരെ.
ശമ്പളം: എക്സിക്യൂട്ടീവ് (ഇ1): ₹40,000 – ₹1,40,000 (IDA സ്കെയിൽ).
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (ഇ0): ₹30,000 – ₹1,20,000 (IDA സ്കെയിൽ).
അധിക വ്യവസ്ഥ: അപേക്ഷിക്കുന്നവർ നിലവിൽ വാങ്ങുന്ന ശമ്പളം എക്സിക്യൂട്ടീവിന് ₹7 ലക്ഷം/വർഷവും അസിസ്റ്റന്റ് എക്സിക്യൂട്ടീവിന് ₹5.5 ലക്ഷം/വർഷവും കുറഞ്ഞത് ആയിരിക്കണം.
3. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (ഫിനാൻസ്) – (ഇ0 ഗ്രേഡ്)
 
ഒഴിവുകൾ: 1 
യോഗ്യത: CA / CMA (ICWAI) അല്ലെങ്കിൽ
ഫുൾ-ടൈം റെഗുലർ MBA (ഫിനാൻസ് സ്പെഷ്യലൈസേഷനോടെ) കുറഞ്ഞത് 60% മാർക്കോടെ.
പ്രവൃത്തിപരിചയം: IND AS സാമ്പത്തിക സ്റ്റേറ്റ്മെന്റുകൾ, GST, ആദായനികുതി എന്നിവ കൈകാര്യം ചെയ്ത പരിചയം ഉൾപ്പെടെ, പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രമുഖ സ്വകാര്യ കമ്പനികളിലോ കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 30 വയസ് വരെ.
ശമ്പളം:30,000 – 1,20,000 (IDA സ്കെയിൽ).
4.ലാൻഡ് എക്വിസിഷൻ ഓഫീസർ
ഒഴിവുകൾ: 1
 
പ്രവൃത്തിപരിചയം: കുറഞ്ഞത് 15 വർഷം.
പ്രായപരിധി: 62 വയസ് വരെ.
ശമ്പളം: ₹90,000/മാസം (ഏകദേശം).
അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് KMRL-ൻ്റെ ഔദ്യോഗിക കരിയർ പോർട്ടലിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല.
KMRL-ൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://www.kochimetro.org/careers
CLICK HERE TO APPLY
പ്രസക്തമായ വിജ്ഞാപനത്തിൻ്റെ ലിങ്ക് തിരഞ്ഞെടുത്ത് നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക.
ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ (വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് മുതലായവ) അപ്ലോഡ് ചെയ്യുക.
അവസാന തീയതിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്, ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക:
ഷെയർ ചെയ്യുക പരമാവധി.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now