January 11, 2025
Home » മൈക്രോസോഫ്റ്റിനെതിരെ എഫ് ടി സി അന്വേഷണം Jobbery Business News

മൈക്രോസോഫ്റ്റിനെതിരെ വിശ്വാസവഞ്ചനാ കേസ് സംബന്ധിച്ച് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. സോഫ്റ്റ്വെയര്‍ ലൈസന്‍സിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് ബിസിനസ്സുകള്‍ എന്നിവയുള്‍പ്പെടെയുള്ളതിലെ കമ്പനിയുടെ ആധിപത്യമാണ് അന്വേഷിക്കുക.

ജനുവരിയില്‍ അധികാരത്തിലേറുന്ന എഫ്ടിസി ചെയര്‍ ലിന ഖാന്‍ അന്വേഷണത്തിന് അംഗീകാരം നല്‍കി.

അസുര്‍ ക്ലൗഡ് സേവനത്തില്‍ നിന്ന് മറ്റ് മത്സര പ്ലാറ്റ്ഫോമുകളിലേക്ക് ഉപഭോക്താക്കള്‍ ഡാറ്റ മാറ്റുന്നതില്‍ നിന്ന് തടയുന്നതിനുള്ള ലൈസന്‍സിംഗ് നിബന്ധനകള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് മൈക്രോസോഫ്റ്റ് സോഫ്റ്റ്വെയര്‍ വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു ആരോപണം. സാധ്യതയുള്ള ആരോപണങ്ങള്‍ എഫ് ടി സി പരിശോധിക്കും.

യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തോടെ അന്വേഷണം ഉണ്ടാകില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ മൈക്രോസോഫ്റ്റ് അടക്കം വലിയ ടെക് കമ്പനികള്‍ ഇപ്പോള്‍ അന്വേഷണം നേരിടുകയാണ്. സൈബര്‍ സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും എഫ്ടിസി പരിശോധിക്കും.

ഉല്‍പ്പാദനക്ഷമതയിലും ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്റ്റ്വെയറിലും ആധിപത്യം പുലര്‍ത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനിയാണ് മൈക്രോസോഫ്റ്റ്. അതിനാല്‍ അതിന്റെ ലൈസന്‍സിംഗ് തീരുമാനങ്ങള്‍ മൊത്ത വിപണിയെ ബാധിക്കും. മൈക്രോസോഫ്റ്റില്‍ നിന്ന് എഫ്ടിസി വിശദമായ വിവരങ്ങള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *