January 11, 2025
Home » സ്കൂളുകളിൽ നിന്നുള്ള പഠനയാത്ര: അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും ചെലവ് കുട്ടികളിൽ നിന്ന് ഈടാക്കരുത്

തിരുവനന്തപുരം:സ്കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവരുടെ യാത്രാ ചെലവ് ബന്ധപ്പെട്ട പിടിഎ കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെൻ്റ് കമ്മിറ്റികളോ വഹിക്കണമെന്ന് കർശന നിർദേശം നൽകി മന്ത്രി വി. ശിവൻകുട്ടി. ചില സ്കൂളുകളിൽ ഇത്തരം യാത്രകൾക്കു കുട്ടികളിൽ നിന്ന് ഇടക്കുന്ന തുക ഉപയോഗിച്ചാണ് അധികൃതരും യാത്ര ചെയ്യുന്നത്. ഇത്തരം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നിർദേശം. സ്കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികൾക്ക് സമ്മാനങ്ങൾ നൽകാൻ കുട്ടികൾ നിർബന്ധിതരാകുന്നുണ്ട്. സമ്മാനങ്ങൾ ഇത്തരം കൊണ്ട് വരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കുന്നതിന് സ്കൂൾ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *